അപ്പോൾ ഇതാണല്ലേ സന്തൂർ മമ്മി; മകൾ നൈനക്കൊപ്പം ഹെവി വർക്ക്ഔട്ടുമായി നിത്യ ദാസ്, ജിമ്മിൽ ആറാട്ട് നടത്തി താരകുടുംബം.!! | Actress Nithya Das Workout With Daughter Naina Das

Actress Nithya Das Workout With Daughter Naina Das : മലയാളികളുടെ പ്രിയതാരം നിത്യാ ദാസും മകൾ നൈനയും ഒരുമിച്ചുള്ള ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. മിക്കപ്പോഴും ഒരു പോലുള്ള ഡ്രസ്സ് ധരിച്ച് ഡാൻസ് ചെയ്യുന്ന ഇരുവരെയും കണ്ട് ആരാധകർ ഒരമ്മപെറ്റ മക്കൾ എന്ന രീതിയിലുള്ള കമന്റുകളുമായി എത്താറുണ്ട്.

തന്റെ വിവാഹത്തിനുശേഷം സിനിമാ മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ആരാധകർക്ക് മുന്നിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ. താരം സമൂഹമാധ്യമങ്ങളിലൂടെ യാത്രാ വിശേഷങ്ങളും മറ്റു ചിത്രങ്ങളും ആരാധകരിലേക്ക് പങ്കുവെക്കാറുണ്ട്. പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ സിനിമാ മേഖലയിലേക്ക് എത്തിച്ചേർന്നത്.

തുടർന്ന് താരം നിരവധി ചിത്രങ്ങളിൽ അഭിനയ മികവ് കാഴ്ചവച്ചു. സൂര്യകിരീടം എന്ന 2007 പുറത്തിറങ്ങിയ ചിത്രമാണ് അവസാനം നിത്യ അഭിനയിച്ച സിനിമ. 42 വയസ്സുള്ള നിത്യ ദാസ് ഇന്നും ആ പഴയ താരത്തെ പോലെ ചെറുപ്പം നിലനിർത്തി ചുറുചുറുക്കൊടെയാണ് ആരാധകർക്കും മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നിത്യാദാസിനെ കണ്ട് ആരാധകർ പറയുന്നത് ഒരു പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയാണ് എന്ന് പറയില്ലെന്നാണ്.

എന്നാൽ താരത്തിന്റെതായി ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം പങ്കുവെച്ച ഒരു പുതിയ വീഡിയോ ആണ്. ”ബിൽഡിംഗ്‌ ഹെൽത്തി ഹാബീറ്റ്സ് ആൻഡ്‌ മെമ്മറിസ് വിത്ത്‌ മൈ ഡോട്ടർ’ എന്ന ക്യാപ്ഷൻ നൽകി ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന നിത്യയുടെയും മകൾ നൈനയുടെയും വീഡിയോ ആണ് പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ ഒട്ടുമിക്ക താരങ്ങളും അവർ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും പങ്കുവെക്കാറുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരമ്മയും മോളും ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇതിൽ അമ്മയെ ആരാ മകൾ ആരാ? എന്ന ചോദ്യം ഉന്നയിക്കുകയാണ് സോഷ്യൽ മീഡിയ സന്തൂർ മമ്മി ആണ് നിത്യ ദാസ് എന്നാണ് ആരാധകരുടെ പക്ഷം.