ആ വാത്സല്യ ചിരി മാഞ്ഞു; നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു, മലയാളത്തിന്റെ അമ്മ മുഖത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി.!! | Actress Kaviyoor Ponnamma Passed Away
Actress Kaviyoor Ponnamma Passed Away : മലയാള സിനിമ മേഖലയിൽ അമ്മാവേഷങ്ങളിലൂടെ തിളങ്ങിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്ന അവർ കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇന്ന് വൈകിട്ടാണ് മ ര ണം സ്ഥിരീകരിച്ചത്.
തുടക്കകാലത്ത് നാടകങ്ങളിൽ ഗായികയായി തുടങ്ങി പിന്നീട് അഭിനേത്രിയായി സിനിമ മേഖലയിലേക്ക് എത്തിയ താരത്തെ അറിയാത്ത മലയാളികൾ ഇല്ല. അമ്മ വേഷങ്ങളിലൂടെ മലയാളികൾ ഏറ്റെടുത്ത അഭിനേത്രി 400 ലേറെ സിനിമകളിൽ അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട്. കെ പി എ സി നാടകങ്ങളിലൂടെയാണ് അഭിനയം തുടങ്ങിയത്. സിനിമാ മേഖലയിൽ 1962 മുതൽ സജീവ സാന്നിധ്യമായി. ശ്രീരാമ പട്ടാഭിഷേകം എന്ന ആദ്യ സിനിമ മുതൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ സാധിച്ചു.
1969 പുറത്തുവന്ന കുടുംബിനി എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. നാലോളം ചിത്രങ്ങളിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലയ്ക്കടുത്ത് കവിയൂരിൽ ഗൗരിയുടെയും ടിപി ദാമോദരന്റെയും മകളായി ജനനം. 6 സഹോദരങ്ങളിൽ നടി കവിയൂർ രേണുക ഉൾപ്പെടെ ബാല്യത്തിൽ തന്നെ പാട്ടുപാടി ശ്രദ്ധ പിടിച്ചുപറ്റി.
തന്റെ പതിനാലാം വയസ്സിൽ തോപ്പിൽഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. രണ്ടു കുട്ടികളുടെ അമ്മയായി കുടുംബിനി എന്ന ചിത്രത്തിൽ തുടക്കമിടുമ്പോൾ വെറും 19 വയസ്സായിരുന്നു പ്രായം. ആറു പതിറ്റാണ്ടോളം മലയാളസിനിമയിൽ തിളങ്ങി നിന്ന മലയാളിയുടെ അമ്മ മുഖമാണ് കവിയൂർ പൊന്നമ്മ. തന്നെക്കാൾ പ്രായമുള്ള സത്യൻ മധു തുടങ്ങി ഉള്ള താരങ്ങളുടെ അമ്മയായി അഭിനയിച്ച അവർ പിന്നീട് മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നായകന്മാരുടെയും അമ്മ വേഷങ്ങളിൽ തിളങ്ങി. 1969 നിർമ്മാതാവും സംവിധായകനുമായ മണിസ്വാമിയെ വിവാഹം കഴിച്ചു. മകൾ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം.