നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു; എന്നന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി, ആരാധകരെ ഞെട്ടിച്ച് വിവാഹ വാർത്ത പങ്കുവെച്ച് താരം.!! | Actress Anju Kurian Engagement
Actress Anju Kurian Engagement : മലയാളി സിനിമ പ്രേമികളുടെയെല്ലാം ഇഷ്ട നടിയായ അഞ്ജു കുര്യൻ ജീവിതത്തിലെ ആ വലിയ സന്തോഷം എത്തി. നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. റോഷനാണ് അഞ്ജു കുര്യനെ വിവാഹം കഴിക്കാൻ പോകുന്നത്. കോട്ടയം ജില്ല സ്വദേശി കൂടിയാണ് അഞ്ജുവിന്റെ വരനായ റോഷൻ.
ഇപ്പോൾ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ അടക്കം നടി അഞ്ജു സോഷ്യല്‍ മീഡിയയിൽ കൂടി പങ്കുവച്ചിട്ടുണ്ട്. അനവധി ആരാധകരാണ് ആശംസകളുമായി ഇപ്പോൾ എത്തുന്നത്. “എന്നെന്നേക്കുമായി ഞാൻ നിന്നെ തന്നെ കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച ദെെവത്തോട് എല്ലാവിധ നന്ദി പറയുന്നു” അഞ്ജു കുര്യൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
താരം സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറി കഴിഞ്ഞു. തെന്നിന്ത്യ സിനിമ അഭിനേത്രിയും മോഡലുമായ അഞ്ജു കുര്യൻ നേരം എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
മോഡലിങ്ങ് രംഗത്തും സജീവമായ അഞ്ജു കുര്യൻ കവി ഉദ്ദേശിച്ചത് (2016), ഞാൻ പ്രകാശൻ (2018) എന്നീ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിൽ കൂടി മലയാളിക്ക് വളരെ പരിചിതമായ മുഖമായി മാറി.