അമ്പിളി ദേവിയുടെ ജീവിതത്തിൽ പുതു വെളിച്ചം.!! ഇളയ മകനൊപ്പം സന്തോഷ വാർത്തയുമായി അമ്പിളി ദേവി; മക്കളെ ചേർത്ത് പിടിച്ച് സന്തോഷവതിയായി താരം.!! | Actress Ambili Devi happy News Viral

Actress Ambili Devi happy News Viral : മലയാള ടെലിവിഷനിൽ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണ് നടി അമ്പിളി ദേവി. അഭിനയം നല്ല രീതിയിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് താരത്തിന് ചില പ്രശ്നങ്ങൾ ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലും യൂട്യൂബ് ചാനലിലും എല്ലാം താരം സജീവ സാന്നിധ്യമാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ വിശേഷങ്ങളും

ചിത്രങ്ങളും വീഡിയോസും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ ശ്രദ്ധ നേടാൻ ആയിരുന്നു. തന്റെ മക്കളോടൊപ്പം ഉള്ള മനോഹരമായ ഒരു വീഡിയോയായിരുന്നു നടി ഇപ്പോൾ പങ്കുവെച്ചത്. താരം പങ്കുവെച്ച വീഡിയോ ക്യാപ്ഷൻ നിർത്തിയിരിക്കുന്നത് ഹാപ്പി ബർത്ത് ഡേ അജു കുട്ടാ എന്നാണ്. വീഡിയോയിൽ താരത്തെ കാണാൻ

സാധിക്കുന്നത് തന്റെ രണ്ടു മക്കളെയും എടുത്ത് ഉമ്മ കൊടുക്കുന്നതും സ്നേഹിക്കുന്നതും മറ്റുമാണ്. അർജുൻ എന്ന അജുവിന്റെ ജന്മദിന ദിവസമാണ് താരം റീലുമായി എത്തിയത്. അജു താരത്തിന്റെ ഇളയ മകനാണ്. ഈ വീഡിയോയിലൂടെ താരം പറയുന്നത് ജീവിതത്തിൽ എത്രത്തോളം വിഷമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നമ്മുടെ മക്കളോടൊപ്പം ഉള്ള കളിയും ചിരിയുമെല്ലാം അത് മാറ്റുന്നതിന് വലിയ

പങ്കുവഹിക്കും എന്നുള്ളതാണ്. എന്നു മക്കൾ തന്നെയാണ് എന്റെ ശക്തിയായി നിന്നിട്ടുള്ളത് എന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ നിരവധി ആരാധകരാണ് അമ്മയ്ക്കും മകനും ആശംസകളുമായി എത്തിയത്. അമ്മയുടെ ചക്കരക്കുട്ടൻ അജുകുട്ടന് ഹാപ്പി ബർത്ത് ഡേ, എന്നും തന്നെ അമ്മയെ നോക്കി ജീവിക്കാനുള്ള ആയുസ്സ് ഉണ്ടാവട്ടെ, നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ വലിയ സന്തോഷമാണ്, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. അഭിനയത്തിന് പുറമെ താരം നൃത്തത്തിലും കൂടുതൽ ശ്രദ്ധ വെക്കുന്നുണ്ട്. നിരവധി റിയാലിറ്റി ഷോകളിൽ താരം പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.