ഈ നിമിഷം ഞാൻ വല്ലാതെ ഇഷ്ടപെടുന്നു; പ്രസവശേഷം കൂടുതൽ സുന്ദരിയായി നടി അമല പോൾ, മകനൊപ്പം മനോഹര ചിത്രങ്ങൾ പങ്കുവെച്ച് താരം.!! | Actress Amala Paul Blessed Moments With Her Son
Actress Amala Paul Blessed Moments With Her Son : മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അമല പോൾ. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങൾ ആണ് പ്രിയപ്പെട്ട ആരാധകരിലേക്ക് പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. താരത്തിന് കുട്ടി ജനിച്ചിരുന്നുവെങ്കിലും ഇതുവരെ അവന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.
മകൻ ഇലൈയുടെ മുഖം ആദ്യമായി താരം വെളിപ്പെടുത്തിയിരുന്നത് ആരാധകർക്ക് അടക്കം ഏറെ സന്തോഷമായി. വളരെ അധികം ട്രെൻഡിങ് ആയി മാറിയ ഓണം ഫോട്ടോഷൂട്ട് പിന്നാലെ മകൻ ഒപ്പമുള്ള ദീപാവലി സ്പെഷ്യൽ ഫോട്ടോകളാണ് അമല പോൾ ഇപ്പോൾ പങ്കുവെക്കുന്നത്. തങ്ങൾ ദീപാവലി സ്പെഷ്യൽ ഒരുക്കങ്ങളുടെ ഭാഗമായി മകനൊപ്പമുള്ള പലവിധ സ്റ്റൈലിലെ മനോഹരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അമല പോള്‍.
പ്രശസ്ത ബേബി ബ്രാന്റുമായി കൊളാബ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് കൂടിയാണ് ഇത്. സോഷ്യൽ മീഡിയ പോസ്റ്റിലെ ചിത്രത്തില്‍ അമലയുടെ കുഞ്ഞിന്റെ ചിരിയും അഴകും ആരെയും സന്തോഷിപ്പിക്കും. കമന്റുകളിൽ എല്ലാം ആരാധകർ ഏറെ തിരക്കുന്നതും മകന്റെ വിശേഷങ്ങൾ തന്നെയാണ്. “ദീപാവലി അടുത്ത് എത്തി നിൽക്കെ ഞാനും എന്റെ കുഞ്ഞും ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യ ആഘോഷത്തെ സ്വീകരിക്കാന്‍ റെഡിയാകുകയാണ്. ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങള്‍ അണിയുന്നത് ആഘോഷത്തിന്റെ ദിവസത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നാണ്, കൂടാതെ ഇലൈ തന്റെ പുതിയ വസ്ത്രം ധരിച്ചപ്പോള്‍ അവന്റെ കണ്ണുകളിലെ സന്തോഷം കണ്ടപ്പോള്‍ എന്റെ ഹൃദയമാകെ ഉരുകി നിറഞ്ഞു.
ഒരു അമ്മയെന്ന നിലയില്‍, ഞാന്‍ ഈ നിമിഷങ്ങള്‍ ഇഷ്ടപ്പെടുന്നു, ഏറെ ആസ്വദിക്കുന്നു. അവനെ അണിയിച്ചൊരുക്കാനും അവന്റെ പുഞ്ചിരിയിൽ മുറിയില്‍ പ്രകാശം പരത്തുന്നത് കാണാനും ഒട്ടും കാത്തിരിക്കാനാവില്ല. ഈ ആഘോഷങ്ങളെ വളരെ സവിശേഷമാക്കുന്നത് ചെറിയ കാര്യങ്ങളാണ്. ഈ ദീപാവലി തിളങ്ങാന്‍ ഇലൈയ്ക്ക് കാത്തിരിക്കാനാവില്ല” ഇപ്രകാരം വൈകാരിക വാക്കുകളാണ് അമല പോൾ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.