ഞങ്ങൾ സന്തുഷ്ടരാണ് അഭിരാമിയുടെ പുതിയ വിശേഷം.!! ദത്തുപുത്രി കൽക്കിയുടെ മുഖം വെളിപ്പെടുത്തി താരം; കുടുംബ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! | Actress Abhirami Onam Celebration With Family

Actress Abhirami Onam Celebration With Family : ആണല്ല പെണ്ണല്ല അടിപൊളിവേഷം മലയാളികൾ ഒരുകാലത്തു ആഘോഷമാക്കിയ ഈ പാട്ട് കേൾക്കുമ്പോഴേ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ നായികയുടെ മുഖം ആയിരിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ പ്രശസ്തയായ നടിയാണ് അഭിരാമി.

മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, പ്രഭു, കമലഹസൻ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രമുഖ നടന്മാരോടെല്ലാം ഒപ്പം താരം നായികയായി അഭിനയിച്ചിട്ടുണ്ട്. അവതാരകായി മീഡിയ ഫീൽഡിലേക്ക് കടന്ന് വന്ന അഭിരാമിയുടെ ആദ്യ ചിത്രം പത്രം ആയിരുന്നു. പിന്നെയും നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും മലയാളി പ്രേക്ഷ്‌കർ എന്നും ഓർതിരിക്കുന്ന ചിത്രം ജയറാമിന്റെ നായികയായി താരം അഭിനയിച്ച ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രമാണ്. ചിത്രത്തിൽ നായികയാണെങ്കിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായിരുന്നു അഭിരാമിയുടേത്.

തിയേറ്ററുകളിൽ ചിരിപ്പൂരം നിറച്ച ഈ ചിത്രത്തിലെ പല തമാശകളും പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ് എന്ന തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. അതിനെ സംബന്ധിച്ച് അഭിരാമിയും ഇപ്പോഴാണ് ആ സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നത് എങ്കിൽ താനും അതിൽ അഭിനയിക്കാൻ തയ്യാറാകില്ല എന്നും തുറന്ന് പറയുകയുണ്ടായി.

സാമൂഹികമായ വിഷയങ്ങളിൽ തന്റെതായ അഭിപ്രായം പറയാൻ മടി കാണിക്കാത്ത താരമാണ് അഭിരാമി. ഇപോഴിതാ ഭർത്താവിനും കുട്ടിക്കുമൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം. ഭർത്താവ് രാഹുലിനും മകൾ കൽക്കിക്കുമൊപ്പം ഓണവേഷത്തിൽ അതി സുന്ദരി ആയാണ് അഭിരാമി ഓണം ആഘോഷിച്ചത്. കഴിഞ്ഞ മാതൃദിനത്തിൽ ആണ് താനും ഭർത്താവും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു എന്ന വാർത്ത അഭിരാമി ആരാധകരുമായി പങ്ക് വെച്ചത് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പല ചിത്രങ്ങളിലും കുട്ടിയുടെ മുഖം മറച്ചാണ് അഭിരാമി പോസ്റ്റ്‌ ചെയ്തിരുന്നത് എന്നാലിതാ ആദ്യമായി മകളുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് അഭിരാമി.