നാട്യമില്ലാത്ത പച്ചയായ മനുഷ്യൻ; അഭിനയമറിയാതെ സിദ്ദിഖ്, തന്റെ ജീവിതം പുസ്തകരൂപത്തിൽ പുറത്തിറക്കി നടൻ സിദ്ധിഖ്.!! | Actor Sidhique Autobiography
അഭിനയജീവിതം പുസ്തകരൂപത്തിൽ പുറത്തിറക്കി നടൻ സിദ്ധിഖ്. പുസ്തക പ്രകാശന ചടങ്ങിന്റെ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നു. മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് നടൻ സിദ്ദിഖ്. ഈ കാലയളവിനുള്ളിൽ തന്നെ മുന്നൂറിൽ അധികം മലയാള സിനിമകളിൽ ഇദ്ദേഹം നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.
വൈവിധ്യങ്ങളായ വേഷങ്ങളിൽ അഭിനയിച്ച് കൊണ്ടാണ് ഇദ്ദേഹം മലയാളി മനസ്സുകളിലേക്ക് കടന്നുവന്നത്. കോളേജ് പഠനകാലത്ത് മിമിക്രി ആർട്ടിസ്റ്റ് ആയിരുന്ന ഇദ്ദേഹം പിന്നീടാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 1990 കാലഘട്ടം മുതൽ ഇദ്ദേഹം സിനിമ ലോകത്തെ സജീവ സാന്നിധ്യമാണ്. ഗോഡ് ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഇദ്ദേഹം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. രണ്ടായിരത്തിൽ റിലീസ് ആയ സത്യമേവ ജയതേ എന്ന ചിത്രത്തിലെ ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് തനിക്ക് ഏത് വേഷവും നിസ്സാരമായി ചെയ്യാമെന്ന് ഇദ്ദേഹം തെളിയിച്ചത്.
കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ബെസ്റ്റ് ആക്ടർ അവാർഡ്, അമൃത ഫിലിം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. സീന എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. റഷീൻ, ഷഹീൻ, ഫർഹീൻ എന്നിവർ ആണ് ഇദ്ദേഹത്തിന്റെ മക്കൾ. സിനിമയിലും ടെലിവിഷൻ മേഖലയിലും സജീവമായ ഇദ്ദേഹം സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ ആരാധകരിൽ എത്തിക്കാറുണ്ട്. എല്ലാകാര്യങ്ങളോടും ഉള്ള വ്യക്തമായ ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സമൂഹത്തിൽ പലപ്പോഴും ഒരു സംസാരവിഷയമാകാറുണ്ട്.
ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു വാർത്തയാണ് ഇവിടെ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതകഥ, അഭിനയ ജീവിതം ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതിയിരിക്കുകയാണ് ഇദ്ദേഹം. അഭിനയമറിയാതെ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ നിറയുന്നത്. ഹരിശ്രീ അശോകൻ, ജയൻ ചേർത്തല, ഇബ്രാഹിം കുട്ടി, വിനു മോഹൻ, തുടങ്ങി നിരവധി താരങ്ങളും പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. പങ്കുവെക്കപ്പെടുന്ന ഉത്തരങ്ങൾക്കും ദൃശ്യങ്ങൾക്കും താഴെ നിരവധി പേരാണ് കമന്റുകൾ പങ്കുവെക്കുന്നത്.