ഇതാണ് വാപ്പച്ചി.!! സാപ്പി മോന് ലക്ഷങ്ങളുടെ സമ്മാനം ഒരുക്കി നടൻ സിദ്ദിഖ്; ഉപ്പയുടെ സ്നേഹത്തിൽ കണ്ണ് നിറഞ്ഞ് മക്കൾ.!! | Actor Siddique Amazing Gift For Son

Actor Siddique Amazing Gift For Son : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നടനാണ് സിദ്ധിഖ്. നായകൻ, വില്ലൻ, സഹനടൻ കോമഡി താരം എന്നിങ്ങനെ അഭിനയത്തിന്റെ മുക്കും മൂലയും പരീക്ഷിച്ചു വിജയം കൈവരിച്ച താരമാണ് സിദ്ധിഖ്‌. 1990 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഇൻ ഹരിഹർ നഗറിലെ അഭിനയത്തിലൂടെയാണ് പ്രേക്ഷക ഹൃദയത്തിൽ സിദ്ധിഖ്‌ എന്ന നടൻ ആഴത്തിൽ പതിഞ്ഞത്.

പിന്നീട് ഗോഡ് ഫാദർ, ലേലം ക്രൈം ഫയൽ ഉൾപ്പെടെ ഹിറ്റുകളുടെ ഒരു ഘോഷയാത്രയിൽ തന്നെ സിദ്ധിക്കും ഭാഗമായി. കോമഡി റോളുകളും ഇമോഷണൽ സീനുകളും എല്ലാം താരത്തിന്റെ കൈകളിൽ ഭദ്രമാണ്.മികച്ച ഒരു ഗായകൻ കൂടിയാണ് താരം. ഇൻ ഹരിഹർ നഗർ സിദ്ധിഖിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു എന്ന് വേണം പറയാൻ. മുകേഷ്, ജഗദീഷ്, അശോകൻ, സിദ്ധിഖ്‌ തുടങ്ങിയ താരങ്ങൾ തകർത്താടിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധിഖ്‌ലാൽ ആണ്. തുടർന്ന് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായ ഇൻ ഹരിഹർ നഗർ 2, ഇൻ ഗോസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളും വലിയ ഹിറ്റുകൾ തന്നെ ആയിരുന്നു.

മലയാളത്തിൽ ഇത് വരെ 300 സിനിമകളിൽ അഭിനയിച്ച താരം രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം നിർമിച്ചു കൊണ്ട് സിനിമ നിർമ്മാണ രംഗത്തേക്കും കാലെടുത്തു വെച്ചു. മികച്ച ഒരു ഗായകൻ കൂടിയായ താരം ദൂരദർശനിലെ സല്ലാപം കൈരളിയിലെ സിംഫണി എന്നീ സംഗീത പരിപാടികളിൽ അവതാരകനായും തിളങ്ങി. സീനയാണ് സിദ്ധിഖിന്റെ ഭാര്യ. ഷഹീൻ, ഫർഹീൻ, റഷീൻ എന്നിങ്ങനെ 2 ആണ്മക്കളും ഒരു പെൺകുട്ടിയുമാണ് സിദ്ധിഖിനുള്ളത്.

പത്തേമാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗതേക്ക് കടന്ന് വന്ന ഷഹീൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപോഴിതാ തങ്ങളുടെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടെ വന്നിരിക്കുന്ന സന്തോഷ വാർത്തയാണ് വൈറൽ ആയിരിക്കുന്നത്. താരം പുതുതായി സ്വന്തമാക്കിയ BMW വീട്ടുകാരെല്ലാരും ഒരുമിച്ചു സന്തോഷത്തോടെയാണ് വരവേറ്റത്. വീൽസ് ഓഫ് കേരള എന്ന വാഹന വില്പന ഷോറൂമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. വീൽസ് ഓഫ് കേരളയാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ വീഡിയോ പങ്ക് വെച്ചത്.