മുണ്ടക്കൽ ശേഖരന്റെ മകന് കല്യാണം; മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മകന്റെ വിവാഹ നിശ്ചയം നടത്തി നെപ്പോളിയൻ, ആനന്ദ കണ്ണീരോടെ സന്തോഷം അറിയിച്ച് നടൻ.!! | Actor Nepoleon Duraisamy Son Engagement

Actor Nepoleon Duraisamy Son Engagement : മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് നെപ്പോളിയൻ. ഒരുകാലത്ത് തമിഴ് സിനിമയിൽ സജീവമായിരുന്നു താരം ഇപ്പോൾ രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ താരത്തിന്റെ കുടുംബത്തിൽ നിന്ന് ഒരു സന്തോഷവാർത്ത പുറത്തു വരികയാണ്.

തന്റെ മൂത്ത മകൻ ധനുഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തിലാണ് താരം ഇപ്പോൾ. താരത്തിന്റെ മകൻ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. നിലവിൽ സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മാറി അമേരിക്കയിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയിരിക്കുകയാണ് നെപ്പോളിയൻ. നെപ്പോളിയന്റെ മരുമകളായി എത്തുന്നത് തിരുനെൽവേലി മൂലോകരെപെട്ടി സ്വദേശി അക്ഷയയാണ്. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടത്തിയത് വീഡിയോ കോളിലൂടെയാണ്.

ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത് വിവാഹ നിശ്ചയ ചടങ്ങിന്റെ ഇരുവരുടെയും ചിത്രങ്ങളും വീഡിയോസ് ആണ്. സിനിമാ രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വധൂ വരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. നെപ്പോളിയന്റെ മകന് പത്താം വയസ്സിലാണ് ട്രോഫി ഉണ്ടെന്ന് തിരിച്ചറിയുന്നത്. പലയിടത്തും ചികിത്സിച്ചുവെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് നാട്ടുവൈദ്യ ചികിത്സയ്ക്കായി തിരുനെൽവേലിയിൽ എത്തി. മകന്റെ നാട്ടുവൈദ്യ ചികിത്സ അംബാസമുദ്രത്തിനടുത്ത് വീരവനല്ലൂരിലായിരുന്നു.

എന്നാൽ ഇവിടെ ചികിത്സയ്ക്ക് എത്തുന്ന ആളുകൾ ബുദ്ധിമുട്ടുന്നു എന്നറിഞ്ഞപ്പോൾ അവിടെ സ്വന്തം ചെലവിൽ ഒരു ആശുപത്രി നിർമ്മിക്കുകയും ചെയ്തു. നിലവിൽ അവിടെ ചികിത്സിക്കുന്നവരിൽ നിന്ന് ഭക്ഷണത്തിന്റെയും താമസത്തിന്റെയും പണം മാത്രമാണ് ഈടാക്കുന്നത്. ആൺകുട്ടികളിൽ കൂടുതൽ കണ്ടുവരുന്ന ഒരു ജനിതകരോഗമാണ് മസ്കുലാർ ഡിസ്ട്രോഫി. മനുഷ്യ ശരീരത്തിലെ പേശികളിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിങ് എന്ന പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്നതാണ് ഈ രോഗം. നടക്കുന്നതിനിടയിൽ ഇടയ്ക്ക് വീണു പോകുക നടക്കാനുള്ള ബുദ്ധിമുട്ട്, കൂടാതെ പടികൾ കയറാനും ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.