തന്റെ കരിയറിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്; കഥ പറയുമ്പോൾ സിനിമയിലെ മമ്മൂട്ടിയെക്കുറിച്ചു നടൻ മുകേഷ്… | Actor Mukesh About Mamootty Performance In Katha Parayumbol Malayalam

Actor Mukesh About Mamootty Performance In Katha Parayumbol Malayalam : “തന്റെ സിനിമാ ജീവിതത്തിലോ, നാടകങ്ങളിലോ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു അഭിനയ രംഗം” അതായിരുന്നു കഥപറയുമ്പോൾ സിനിമയുടെ ചിത്രീകരണം സമ്മാനിച്ചതെന്ന് മുകേഷ് പറയുന്നു.2017 ലെ തണുപ്പ് നിറഞ്ഞ ഡിസംബർ മാസത്തിൽ മലയാള സിനിമയ്ക്ക് ഇന്നും നെഞ്ചിലേറ്റാവുന്ന മനോഹരമായ ഒരു കൊച്ചു കഥ പറയുകയായിരുന്നു, കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രീനിവാസൻ. അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ശ്രീനിവാസൻ. അഭിനയം മാത്രമല്ല മറിച്ച് കഥയെഴുത്തിലും താൻ പുറകോട്ടല്ല എന്ന് പ്രേക്ഷകർക്കു മുന്നിൽ തെളിയിക്കുകയായിരുന്നു ഇദ്ദേഹം.

നാട്ടിൻപുറത്തെ ബാർബറിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിൽ ശ്രീനിവാസനു പുറമേ മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, മീന, സലിംകുമാർ തുടങ്ങിയവരും വേഷമിട്ടു. മുകേഷും, ശ്രീനിവാസനും ആദ്യമായി നിർമ്മാതാക്കളായ ചിത്രം കൂടിയാണ് കഥ പറയുമ്പോൾ. ഇരുവരുടെയും സൗഹൃദത്തിൽ പൂവിട്ടത്ത് സുഹൃത്തുക്കളുടെ കഥയായപ്പോൾ അതിനേറെ മധുരമായി. “തന്റെ സിനിമാ ജീവിതത്തിലോ, നാടകങ്ങളിലോ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു അഭിനയ രംഗമായിരുന്നു, ചിത്രീകരണ വേളയിൽ സംഭവിച്ചതെന്ന് മുകേഷ് പറഞ്ഞു.

സൂപ്പർസ്റ്റാർ അശോക് രാജ് എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുമ്പോൾ, മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിനെ പ്രശംസിച്ചുകൊണ്ട് മുകേഷ് തുടർന്നു.ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കാതെയാണ് മമ്മൂട്ടി കഥപറയുമ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അഞ്ചുദിവസത്തോളമായിരുന്നു ചിത്രീകരണം. സിനിമയുടെ അവസാന രംഗം സ്കൂളിൽ വച്ച് ഷൂട്ട് ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയത്തിൽ മുഴുകിയ ജനക്കൂട്ടത്തിന്റെ കണ്ണു നിറഞ്ഞു.പൈങ്കിളി ഡയലോഗുകളാണ് താൻ എഴുതിയതെന്നും, അവ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ, താനുള്ള സിനിമയിൽ ആ ഡയലോഗ് നിർബന്ധമാണെന്നു പറഞ്ഞാണ് അത് സംഭവിക്കുന്നതെന്ന് മുകേഷ് കൂട്ടിച്ചേർത്തു .

ഇന്ന് കഥപറയുമ്പോൾ സിനിമ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്ത് കടുക്കനിട്ട സുഹൃത്തിനെക്കുറിച്ചുള്ള ഓർമ പങ്കുവച്ചുള്ള ഡയലോഗിലൂടെയാണ്. അന്ന് ആ സിനിമയിൽ ഡയലോഗ് ഇല്ലെങ്കിൽ, ഇന്ന് ആ സിനിമയും ഇല്ലായിരുന്നു. മനുഷ്യന്റെ ജീവിതത്തിൽ ഉടനീളം ഉള്ളവരാണ് സൗഹൃദ വലയങ്ങൾ. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒരു കൂട്ടുകാരനോ, കൂട്ടുകാരിയോ ഉണ്ടായിരിക്കും. അവർ നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചിട്ടുണ്ടായിരിക്കും. അതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു കഥ പറയുമ്പോൾ സിനിമ.