കുട്ടൻ തമ്പുരാന്റെ മകൻ അമേരിക്കയിലെ സ്‌കൂളിൽ; എൻ്റെ പ്രിയപ്പെട്ട അമിക്കുട്ടൻ, മകന്റെ നേട്ടത്തിൽ അഭിമാനത്തോടെ നടൻ മനോജ് കെ ജയൻ.!! | Actor Manoj K Jayan Son Happy News

Actor Manoj K Jayan Son Happy News : മലയാളികളുടെ എക്കാലത്തെയും പ്രിയതാരം ആണ് മനോജ് കെ ജയൻ. ആശയുടെയും മനോജ് കെ ജയന്റെയും മകനായ അമൃത പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. യുകെയിൽ താമസമാക്കിയിരിക്കുന്ന ദമ്പതികളാണ് മനോജ് കെ ജയനും ആശയും. ഏതൊരു യുകെ കുടുംബത്തിന്റെയും ആഗ്രഹമാണ് മക്കളെ ഗ്രാമർ സ്കൂളിൽ ചേർക്കുക എന്നത്.

ഇപ്പോഴിതാ ആ സ്വപ്നം നിറവേറ്റിരിക്കുകയാണ് തങ്ങളുടെ മകൻ അമൃത് എന്ന് മനോജ് കെ ജയൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അവനെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ടുള്ള പോസ്റ്റാണ് മനോജ് കെ ജയൻ പങ്കുവെച്ചിരിക്കുന്നത്. പതിനേഴായിരത്തിലധികം പേരാണ് ഒറ്റദിവസംകൊണ്ട് പോസ്റ്റ് ലൈക്ക് ചെയ്തത്. മകന്റെ വിജയത്തിലുള്ള ആനന്ദത്തിലാണ് ഇപ്പോൾ മനോജ് കെ ജയനും കുടുംബവും. നിരവധി പേരാണ് പോസ്റ്റിനു താഴെ ആമിക്കുട്ടന് ആശംസകൾ നേർന്നു കമന്റ് ചെയ്തിരിക്കുന്നത്. മലയാള തമിഴ് സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മനോജ് കെ ജയൻ.

Actor Manoj K Jayan Son Proud Moment

സംഗീതസംവിധായകരായ ജയവിജയന്മാരിൽ ജയന്റെ മകനാണ് മനോജ്‌ കെ ജയൻ. സർഗ്ഗം എന്ന സിനിമയിലെ കുട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങ്‌ തകർത്തത്. 1988ൽ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ നക്സലേറ്റിന്റെ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു മനോജ് കെ ജയന്റെ തുടക്കം. പിന്നീടങ്ങോട്ട് അദ്ദേഹത്തെ വ്യത്യസ്തനാക്കിയ ഒട്ടേറെ കഥാപാത്രങ്ങൾ. കുട്ടൻ തമ്പുരാനിൽ തുടങ്ങി ദിഗംബരൻ വരെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ സവിശേഷമാക്കി. അഭിനയത്തോട് തീവ്രമായ ആസക്തി.

സംഗീതത്തോടുള്ള ഇഷ്ടം എന്നിവ മനോജ്‌ കെ ജയനെ സവിശേഷനാക്കുന്നു. ഇപ്പോഴിതാ ഏതൊരു അച്ഛനെയും പോലെ മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കുകയാണ് അദ്ദേഹം. ആശംസ നേർന്നുള്ള പോസ്റ്റിനൊപ്പം മകന്റെ ചിത്രങ്ങളും മനോജ്‌ കെ ജയൻ പങ്കുവച്ചിട്ടുണ്ട്. 297കെ ഫോളോവേർസുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്. മകന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് മനോജ്‌ കെ ജയനും കുടുംബവും ആരാധകരും.