പരീക്കുട്ടി പിറന്നാൾ ആഘോഷമാക്കി ലാലേട്ടൻ.!! താര രാജാവും താരങ്ങളും ഒന്നിച്ചൊരു താരോത്സവം; നവതി മധുരം നുണഞ്ഞ് മധു ചേട്ടൻ.!! | Actor Madhu Navathi

Actor Madhu Navathi : മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ്ണ അക്ഷരങ്ങൾ കൊണ്ട് അലേഖനം ചെയ്യേണ്ട ഒരു പേരാണ് പ്രിയ നടൻ മധുവിന്റേത്. കാലമെത്ര കഴിഞ്ഞാലും മലയാത്തിന്റെ പ്രിയപ്പെട്ട പരീക്കുട്ടി ആയി അദ്ദേഹം എന്നും മലയാളികളുടെ മനസ്സിൽ തന്നെ ഉണ്ടാകും. മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കുന്ന മധുവിന്റെ നവതിയാഘോഷങ്ങൾ അതിവിപുലമായാണ് മലയാള സിനിമ പ്രവർത്തകർ ആഘോഷിച്ചത്.

ഫിലിം ഫ്രറ്റേണിറ്റി സംഘടിപ്പിച്ച നവതിയാഘോഷം അതിഗംഭീരമായാണ് താരങ്ങൾ ആഘോഷിച്ചത്. തിരുവനന്തപുരത്തെ വഴുതക്കാട് ടാഗോർ തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിന്റെ പേര് മധുമൊഴി എന്നായിരുന്നു. വൈകുന്നേരം 6.30 നു ആരംഭിച്ച ചടങ്ങിൽ മോഹൻലാൽ, ദിലീപ്, മേനക, സുരേഷ്, പ്രിയദർശൻ എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെ പങ്കെടുത്തു. മധുവിന്റെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി പ്രത്യേക സംഗീത നിശയും സംഘടിപ്പിച്ചിരുന്നു.

എം ജി ശ്രീകുമാർ, സുജാത എന്നിവരടക്കം നാൽപതോളം ഗായകർ ഇതിൽ പങ്കെടുത്തു. ഇപോഴിതാ നവധിയാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന താങ്കളുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.നടി മേനകയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. സുരേഷ് കുമാർ, പ്രിയദർശൻ, മോഹൻലാൽ, ദിലീപ്, സത്യൻ അന്തിക്കാട്, ചിപ്പി, ജലജ ഫിലിം ഫ്രറ്റേണിറ്റി എന്ന സംഘടനയിലെ മറ്റു ഭാരവാഹികൾ അടങ്ങുന്ന സംഘടന ഒരുമിച്ചു യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ആണ് മേനക പങ്ക് വെച്ചത്.

ഒരു കോളേജ് ടൂറിനു പോകുന്ന ആവേശത്തിലാണ് ഇവരുടെ ഈ യാത്ര. തോന്നൂറുകളിലെ ഹിറ്റ്‌ മെയ്ക്കേഴ്സ് ആയ ഇവരെയെല്ലാം ഇങ്ങനെ ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. സിനിമയിൽ എത്തിയ കാലം മുതൽ തുടങ്ങിയ സൗഹൃദമാണ് ഇവരൊക്കെ തമ്മിൽ എന്ന് അറിയാമെങ്കിലും ഇവർ ഒന്നിച്ചുള്ള ഈ നിമിഷങ്ങൾ പ്രേക്ഷകർക്ക് പുതിയൊരു കാഴ്ച തന്നെ ആയിരുന്നു.