നമ്മുടെ അതെ പ്രാന്തുള്ള സഹോദരങ്ങൾ ആകുമ്പോൾ സംഭവം അടിപൊളിയാ; ജീവിതത്തിലെ അനിയത്തിപ്രാവുകളെ പരിചയപ്പെടുത്തി ചാക്കോച്ചൻ.!! | Actor Kunchacko Boban Siblings

Actor Kunchacko Boban Siblings : സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനാണ് കുഞ്ചാക്കോ ബോബൻ. മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് താരമാണ് ചാക്കോച്ചൻ. സാധാരണയിൽ സാധാരണക്കാരനായി തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് ഹീറോ ഇന്നും തന്റെ ജൈത്രയാത്ര വിജയകരമായി തന്നെ മുന്നേറുകയാണ്.

ചോക്ലേറ്റ് നായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ, പിന്നീട് വ്യത്യസ്തതകൾ നിറഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചിട്ടുണ്ട്. സിനിമക്ക് പുറത്ത് സോഷ്യൽ മീഡിയയിലും സജീവമായ നടൻ, തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

വലിയൊരു ആരാധകവൃന്ദം നടനെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നുമുണ്ട്. ഏപ്രിൽ 16 ന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയ കുഞ്ചാക്കോയും അവരുടെ മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയുടെ മൂന്നാം ജന്മദിനം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിച്ചു. പിറന്നാൾ ആഘോഷ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

കുടുംബത്തിലെ എല്ലാവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച തന്റെ സഹോദരിമാരുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. “ANIYATHIPRAVUKAL… When you got siblings as crazy and fun loving as you” എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.