സിനിമ സീരിയൽ താരം കോട്ടയം സോമരാജ് അന്തരിച്ചു; ചിരി പടർത്തിയ കലാകാരന് വിട, അനുശോചനം അർപ്പിച്ച് മലയാള സിനിമ ലോകം.!! | Actor Kottayam Somaraj Passed Away

Actor Kottayam Somaraj Passed Away : നടനും മിമിക്രി താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. ഉദര സംബന്ധമായ രോഗത്തെ തുടർന്ന് കാലങ്ങളായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു 62ക്കാരനായ കോട്ടയം സോമരാജ്. പുതുപ്പള്ളി വീട്ടിൽ വെച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ കഞ്ഞികുഴി ശ്മശാനത്തിൽ വെച്ച് നടക്കും.

ടെലിവിഷൻ, സ്റ്റേജ് ഷോകളിൽ തിരക്കഥാകൃത്തായി താരം ഏറെ നാൾ പ്രവർത്തിച്ചിട്ടുണ്ട്. അനേകം ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന സിനിമയുടെ സംഭാക്ഷണവും, തിരക്കഥാകൃത്തും കൈകാര്യം ചെയ്തിരുന്നത് സോമരാജായിരുന്നു. കണ്ണകി, അഞ്ചര കല്യാണം, ഫാന്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ആനന്ദ ഭൈരവി, അണ്ണൻ തമ്പി, കിംഗ് ലയർ, ചാക്കോ രണ്ടാമൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

സ്റ്റേജ് പരിപാടിയിലൂടെയാണ് കോട്ടയം സോമരാജ് കലാരംഗത്തേക്ക് കടന്നു വന്നത്. മിമിക്രി മേഖലയിൽ താരം വർഷങ്ങളോളം സജീവമാണ്. മിനിസ്‌ക്രീൻ ഏറെ സജീവമായ താരത്തെ മലയാളി പ്രേഷകർക്ക് ഏറെ ഇഷ്ടമായിരുന്നു. പ്രമുഖരായ പല താരങ്ങളുടെ കൂടെ സോമരാജിന് അഭിനയിക്കാനും, വേദി പങ്കിടാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യാറുള്ളത്.

അതേസമയം താരത്തിന്റെ വിയോഗത്തിൽ നിരവധി സഹപ്രവർത്തകർ അനുശോചനം അറിയിച്ചിട്ടുണ്ട്. കൈരളി ടീവിയിൽ കരീയർ തുടങ്ങുന്ന കാലത്ത് തിരക്കഥാകൃത്തിന്റെ പല ബാലപാഠങ്ങളും പഠിപ്പിച്ച തന്റെ ഗുരുനാഥനെ നഷ്ടമായത് എന്നാണ് തിരക്കഥാകൃത്ത് ഗഫൂർ വൈ ഏലിയാസ് പറഞ്ഞത്. എന്തായാലും കോട്ടയം സോമരാജിന്റെ വിയോഗത്തിൽ നിരവധി മലയാളി പ്രേഷകരും താരങ്ങളും ഇതിനോടകം തന്നെ അനുശോചനം അറിയിച്ചിട്ടുണ്ട്.