മകളുടെ സ്വപ്‌ന നേട്ടം; അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി പുതിയ തുടക്കം, മകളുടെ നേട്ടത്തിൽ അഭിമാനത്തോടെ അമ്പിളി ചേട്ടൻ.!! | Actor Jagathy Sreekumar Become Advocate Parvathy
Actor Jagathy Sreekumar Become Advocate Parvathy : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കോമഡി താരമായ ജഗതശ്രീകുമാറിന്റെ മകൾ പാർവതി എല്ലാ മലയാളികൾക്കും സുപരിചിതയാണ്. അനാരോഗ്യ അവസ്ഥയിൽ ജഗതിയുടെ വിശേഷങ്ങളെല്ലാം പുറം ലോകം അറിയുന്നത് പാർവതിയിലൂടെയാണ്. വലിയ വാഹനാപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട താരം ഇപ്പോൾ സഞ്ചരിക്കുന്നതും മറ്റും വീൽ ചെയറിന്റെ സഹായത്തോടെയാണ്.
മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു താരം വേറെയില്ല എന്ന് വേണം പറയാൻ. അത് കൊണ്ട് തന്നെ താരത്തിന്റെ അഭാവം വലിയൊരു വിടവാണ് മലയാള സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പഴയ പോലെ തന്റെ പിതാവ് തിരിച്ചു വരും എന്ന ഉറച്ച വിശ്വാസത്തിലാണ് പാർവതിയും കുടുംബവും. സോഷ്യൽ മീഡിയയിലൂടെ പാർവതി ജഗതിശ്രീകുമാറിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം അദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ടി പങ്ക് വെയ്ക്കാറുണ്ട്. മുൻ എം എൽ എ പി സി ജോർജിന്റെ മകൻ ഷോൺ ജോർജിനെയാണ് പാർവതി വിവാഹം കഴിച്ചിരിക്കുന്നത്. കുറച്ച് കാലത്തേക്ക് പിതാവിനെ ശുശ്രൂഷിക്കുന്നതിലും കുടുംബത്തെ സംരക്ഷിക്കുന്നതിലും വ്യാപ്രതയായിരുന്നു പാർവതി.
എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കാൽ എടുത്തു വെയ്ക്കുകയാണ് താരം. വക്കീൽ ആയി എൻറോൾ ചെയ്യുന്ന പാർവതിയുടെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത് ഷോൺ ജോർജ് ആണ്. ലോ അക്കാദമിയിൽ നിന്നാണ് പാർവതി നിയമ ബിരുദം സ്വന്തമാക്കിയത്. പാർവതിയുടെ സീനിയർ ആയിരുന്നു ഷോൺ. നീണ്ട നാളത്തെ പ്രണയ ബന്ധമായിരുന്നു ഇരുവരുടേതും.
വീട്ടിൽ കണ്ട് പിടിച്ചതോടെ വിവാഹവും നടന്നു എന്നാണ് പാർവതി പറഞ്ഞിട്ടുള്ളത്. രണ്ട് മതത്തിൽ പെട്ടവരാണ് ഇരുവരും എങ്കിലും തങ്ങളുടെ പ്രണയം സ്ട്രോങ്ങ് ആയിരുന്നത് കൊണ്ട് തന്നെ വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിർപ്പ് ഉണ്ടായില്ല എന്നും പാർവതി തുറന്ന് പറഞ്ഞിട്ടുണ്ട്. കലാകുടുംബത്തിൽ നിന്ന് രാഷ്ട്രീയ കുടുംബത്തിലേക്ക് എത്തിയപ്പോൾ ഒരുപാട് വ്യത്യസ്തത ആദ്യ കാലങ്ങളിൽ അനുഭവിച്ചു എങ്കിലും ഇപ്പോൾ തന്റെ വീടിനെക്കാളും സന്തോഷവതിയായി താൻ ഇരിക്കുന്നത് ഭർത്താവിന്റെ വീട്ടിൽ ആണെന്നാണ് പാർവതി പറയാറുള്ളത്. രണ്ട് മക്കളാണ് ഇവർക്കുള്ളത് പി സി ജോർജും ആരാധനയും. കുട്ടികൾ ഒക്കെ വളർന്നു കഴിഞ്ഞപ്പോൾ തന്റെ പ്രൊഫെഷനിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്ന പാർവതിക്ക് ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.