നടൻ ബാലക്ക് മൂന്നാം വിവാഹം വധു കോകില; ജീവിത യാത്രയിൽ ബാലക്ക് കൂട്ട് ഇനി മുറപ്പെണ്ണ്; ഇവളാണെന്റെ ജീവിത ഐശ്വര്യം മുറപ്പെണ്ണിനെ താലിചാർത്തി നടൻ.!! | Actor Bala Marriage
നടൻ ബാല വിവാഹിതനായി. ബന്ധു കൂടിയായ കോകിലയാണ് വധു.കൊച്ചിയിലെ കലൂരിലെ തന്നെ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് ഇന്ന് രാവിലെ ബാലയുടെ വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഈ ഒരു വിവാഹ ചടങ്ങില്‍ ഇന്ന് പങ്കെടുത്തത്. നടൻ ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. വളരെ കുറച്ചു ആളുകളെ മാത്രം പങ്കെടുപ്പിച്ച ചടങ്ങ് കൂടിയായിരുന്നു വിവാഹം എങ്കിലും മാധ്യമ പ്രവർത്തകർ അടക്കം പ്രെസ്സ് ആളുകൾ അനേകം പങ്കെടുത്തു.
തന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മക്ക് കല്യാണത്തിന് വരുവാൻ കഴിഞ്ഞില്ല 74 വയസുണ്ട് അമ്മക്ക്. വരണമെന്ന് ഒരുപാട് അധികം ആഗ്രഹമുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നടൻ ബാലക്ക് എതിരെ സോഷ്യൽ മീഡിയയിലും മറ്റും അനേകം വിമർശനങ്ങളും മുൻ ഭാര്യയുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയർന്നിരുന്നു.
പിന്നാലെ തന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്ന് ബാല സൂചന നൽകിയിരുന്നു. അതേസമയം 2 മച്ച് (2002) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടൻ ബാല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബിഗ് ബി (2007), സൗണ്ട് ഓഫ് ബൂട്ട് (2008), പുതിയ മുഖം (2009), ഹീറോ (2012), വീരം (2014), എന്ന് നിന്റെ മൊയ്തീൻ (2015), പുലിമുരുകൻ (2016), ആനക്കള്ളൻ (2018), ലൂസിഫർ (2019), തമ്പി (2019) തുടങ്ങിയ അനേകം ചിത്രങ്ങളിലെ സപ്പോർട്ടിംഗ് റോളുകളിലൂടെയും മാറ്റും ബാല മലയാളിക്ക് സുപരിചിതനായി.
പക്ഷേ, ആരോഗ്യനില അറിയാല്ലോ മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോള്‍ വിവാഹത്തിൽ നടന്നത്. വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവര്‍ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യ നിലയില്‍ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. ബാല വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.