പുതിയ വീട്ടിലെ ആദ്യത്തെ ആഘോഷം; അരുന്ധതിയുടെ പിറന്നാൾ ആഘോഷമാക്കി ശിവദയും ഭർത്താവും, താരപുത്രിക്ക് ആശംസകളേകി താരലോകം.!! | Actress Shivada Daughter Birthday Celebration

Acterss Shivada Daughter Birthday Celebration : ടെലിവിഷൻ അവതാരികയായി എത്തി സിനിമ മേഖലയിൽ മനസ്സിൽ ഇടംപിടിച്ച താരമാണ് ശിവദ. 2009 പുറത്തിറങ്ങിയ കേരളക്കര എന്ന ചിത്രത്തിലൂടെയാണ് തരം ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്നത്. തുടർന്ന് ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ സു സു സുധി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

രാമന്റെ ഏദൻതോട്ടം, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലിവിങ് ടുഗതർ, ലക്ഷ്യം, അച്ചായൻസ്, ശിക്കാരി ശംഭു, 2018, കാതൽ എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ ആഘോഷങ്ങളും യാത്രകളും മറ്റും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. താരം തന്നെ ഇൻസ്റ്റഗ്രാമ് അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്.

തന്റെ ഏക മകൾ അരുന്ധതിയുടെ ബർത്ത് ഡേ ആഘോഷത്തിന്റെ ചിത്രമാണ് ശിവദ പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന്റെ മകൾക്ക് ബർത്ത് ഡേ ആശംസകൾ ആയി പോസ്റ്റിന് ചുവടെ എത്തിയത്. അമ്മയും മകളും അടിപൊളിയായിട്ടുണ്ട് എന്നാണ് ഒരു ആരാധകൻ പറയുന്നത്. കൂടാതെ നിരവധി താരങ്ങളും പിറന്നാൾ ആശംസകളുമായി എത്തി. ഇടയ്ക്കിടെ ശിവദ തന്റെ മകൾ അരുന്ധതിക്ക് ഒപ്പമുള്ള റീൽ വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്.

തന്റെ അടുത്ത സുഹൃത്ത് മുരളി കൃഷ്ണനുമായുള്ള നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദ വിവാഹിതയായത്. 2015ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തന്റെ സിനിമ കരിയറിന് ഏറ്റവും സപ്പോർട്ട് ആയിട്ടുള്ള ആളാണ് മുരളി. തന്റെ ഒരു സിനിമ ഹിറ്റായ സമയത്ത് ആയിരുന്നു വിവാഹം കഴിഞ്ഞത്. അന്നുമുതൽ ഇന്നുവരെ തന്നോടൊപ്പം കട്ടക്ക് കൂടെ നിൽക്കുന്ന ആളാണ് മുരളി എന്നാണ് ശിവദ തന്റെ ഭർത്താവിനെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞത്.