ആദ്യമായി അമ്മയായ ദിവസം; എന്റെ കുഞ്ഞാറ്റക്ക് ഇന്ന് 23 ആം ജന്മദിനം, മകൾക്ക് പിറന്നാൾ മധുരവുമായി ഉർവ്വശിയും മനോജ് കെ ജയനും.!! | Tejalakshmi Jayan Got A Great Birthday Wish By Urvashi And Manoj K Jayan

Tejalakshmi Jayan Got A Great Birthday Wish By Urvashi And Manoj K Jayan : മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് എല്ലാവരുടെയും പ്രിയപ്പെട്ട നടി ഉർവശി. മലയാളത്തിലെ യും തമിഴിലെയും സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ താരത്തിന്റെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്. വലിപ്പ ചെറുപ്പം ഇല്ലാതെ ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് വർണനകൾക്കതീതമാണ്.തമാശ രംഗങ്ങളും അതിമനോഹരമായി കൈകാര്യം ചെയ്യും എന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഉർവശിയുടെ മകൾ കുഞ്ഞാറ്റയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ചെറുപ്പം മുതൽ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് കുഞ്ഞാറ്റ.താര പുത്രന്മാരും താര പുത്രിമാരും എല്ലാം സിനിമയിലേക്ക് വരുന്ന ഒരു കാലമാണ് ഇത്.അത് കൊണ്ട് തന്നെ കുഞ്ഞാറ്റയുടെ സിനിമ പ്രവേശനവും ചർച്ചയാകാറുണ്ട്. തേജസ്വിനി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്.

വിദേശത്തു പഠനം കഴിഞ്ഞു താരപുത്രി തിരിച്ചെത്തിയ സന്തോഷം അടക്കം ഉർവശി പങ്കുവെച്ചിരുന്നു. അമ്മയായ ഉർവശിയോടൊപ്പവും അച്ഛനായ മനോജ്‌ കെ ജയനോടൊപ്പവും ഉള്ള ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഉർവ്വശ്ശിയോടൊപ്പം ദുബായിൽ അവധി ചെലവഴിച്ചതും മനോജ്‌ കെ ജയനോടൊപ്പം കുടുംബമായി ആഘോഷങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നതുമെല്ലാം കുഞ്ഞാറ്റ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കും.

എപ്പോഴും എല്ലാവർക്കും ചോദിക്കാനുള്ളത് അമ്മയുടെയും അച്ഛന്റെയും കഴിവ് മകൾക്കും കിട്ടിക്കാണും അത് കൊണ്ട് എന്നാണ് മലയാള സിനിമയിലേക്ക് എന്നാണ്. എന്നാൽ വ്യക്തമായ മറുപടിയൊന്നും താരം പറഞ്ഞിട്ടില്ല. ഇപ്പോൾ മകൾ പിറന്നാൾ ദിനത്തിൽ ഉർവശി പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ വൈറലായി മാറുകയാണ്. അതീവ വൈകാരിക കുറിപ്പാണ് നടി ഷെയർ ചെയ്തത്. “നിന്നെപ്പോലൊരു മകളെ ദൈവം എനിക്കു തന്നതിൽ വളരെ സന്തോഷമുണ്ട്എൻ്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ” ഇപ്രകാരം മകളുടെ ചിത്രം പങ്കിട്ട് കൊണ്ട് ഉർവശി കുറിച്ചു.