വിഷമഘട്ടത്തിൽ തുണയായവൾ; ബിഗ് ബോസ് താരം ഷിയാസ് കരീം വിവാഹിതനാകുന്നു, സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ | Shiyas Kareem Marriage
Shiyas Kareem Marriage : നിരവധി താരങ്ങൾ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. അത്തരത്തിൽ ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഷിയാസ് കരീം. ഈ ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുകളായി എത്തിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.
കേരളത്തിലെ തന്നെ അറിയപ്പെടുന്ന പരസ്യ മോഡലുകളിൽ ഒരാളാണ് ഇദ്ദേഹം. മോഡലിംഗ് രംഗത്ത് നിന്നാണ് ഇന്ന് കേരളം അറിയപ്പെടുന്ന ഒരു വ്യക്തിയായി ഷിയാസ് മാറിയത്. റിയാലിറ്റി ഷോയിൽ മാത്രമല്ല മലയാള സിനിമയിലും താരം ഇതിനോടകം തന്നെ മുഖം കാണിച്ചിരുന്നു. ക്യാപ്റ്റൻ, വീരം എന്ന ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിത പ്രേക്ഷകർക്കായി പുതിയ വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ബിഗ് ബോസ് സീസൺ ഒന്നിലെ വൈൽഡ് കാർഡ് എൻട്രിയായി ആണ് ഷിയാസ് ബിഗ് ബോസ് വീട്ടിലെത്തിയത്. പിന്നീട് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയും ചെയ്തു.ഇദ്ദേഹമാണ് ഷോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഷിയാസ് എന്ന വ്യക്തിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ബിഗ്ബോസ് റിയാലിറ്റി ഷോ.
സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലും ഇപ്പോൾ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.ഇപ്പോൾ ജീവിതത്തിലേക്ക് തന്റെ കൂട്ടിനായി പ്രിയപ്പെട്ട ഒരാളെ കിട്ടിയതിന്റെ സന്തോഷം അറിയിക്കുകയാണ് ഷിയാസ് കരീംഅടുത്ത ദിവസം നവംബർ 25നാണ് ഷിയാസും തന്റെ പ്രിയ കൂട്ടുകാരിയുമായ ദർഫയുമൊത്തുള്ള വിവാഹം നടക്കുക. സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.