വന്നവഴി മറക്കാതെ സുരേഷ് ഗോപി; എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാന് എന്റെ നന്ദി അറിയിക്കുന്നു, ഇറ്റലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി.!! | Suresh Gopi At G7 Summit In Italy
Suresh Gopi At G7 Summit In Italy : മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. 1965 മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരത്തെ കൂടുതൽ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആക്ഷൻ പടങ്ങളിലൂടെയാണ്. പോലീസ് വേഷങ്ങൾ താരത്തിൻ്റെ ഉജ്വല പ്രകടനമാണ്. താരത്തിൻ്റെ ആക്ഷൻ പടങ്ങൾ പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചത്.എന്നാൽ മറ്റ് സിനിമകളിലും അദ്ദേഹം നല്ല അഭിനയം കാഴ്ചവച്ചതിൻ്റെ തെളിവാണ്. കളിയാട്ടത്തിലെ പെരുമലയൻ.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 300-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം 5 വർഷക്കാലം രാജ്യസഭാംഗവുമായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ താരം അവതാരകനായും പ്രവർത്തിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ലോക സഭാ ഇലക്ഷനിൽ തൃശ്ശൂർ നിന്നും വമ്പൻ ജയം നേടി എം. പിയായ സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രിസഭാ അംഗം കൂടിയാണ്. കേന്ദ്ര ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രിയായ സുരേഷ് ഗോപി പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായി മാറുന്നത്.
ഇപ്പോൾ തന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ അഭിമാന നേട്ടം പങ്കിടുകയാണ് സുരേഷ് ഗോപി. ഇറ്റലിയിൽ നടക്കുന്ന ജി 7സമ്മേളനത്തിൽ ഇന്ത്യയെ നയിക്കുന്നത് മറ്റാരുമല്ല,സുരേഷ് ഗോപിയാണ്. ജി 7 ഇറ്റലി സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സഹമന്ത്രി സുരേഷ് ഗോപി നയിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ ചുമതല സുരേഷ് ഗോപിക്ക് സമ്മാനിച്ചത്.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് കൂടുതൽ ചുമതലകൾ നൽകുവാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. ജി 7 സമ്മേളനത്തിന് തന്നെ എല്ലാത്തരത്തിലും നേതൃത്വം വഹിക്കുവാനായി പ്രാപ്തനാക്കിയ തൃശൂരിലെ നല്ലവരായ എല്ലാവിധ ജനങ്ങളോടും സോഷ്യൽ മീഡിയ പോസ്റ്റിൽ സുരേഷ് ഗോപി നന്ദി അറിയിച്ചു.