നടൻ നെപ്പോളിയന്റെ മകന് രാജകീയ വിവാഹം; താര സമ്പന്നതയിൽ മകന്റെ വിവാഹം ആഘോഷമാക്കി മുണ്ടക്കൽ ശേഖരൻ, വിവാഹ വേദിയിൽ താരമായി സുഹാസിനിയും മീനയും.!! | Nepoleon Duraisamy Son Marriage

Nepoleon Duraisamy Son Marriage : മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് നെപ്പോളിയൻ. ഒരുകാലത്ത് തമിഴ് സിനിമയിൽ സജീവമായിരുന്നു താരം ഇപ്പോൾ രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ താരത്തിന്റെ കുടുംബത്തിൽ നിന്ന് ഒരു സന്തോഷവാർത്ത പുറത്തു വരികയാണ്. തന്റെ മൂത്ത മകൻ ധനുഷിന്റെ വിവാഹം കഴിഞ്ഞ കഴിഞ്ഞ വലിയ സന്തോഷത്തിലാണ്.

മലയാളികൾ ഒരിക്കലും മറക്കാത്ത താരവും കുടുംബവും ഇപ്പോൾ. താരത്തിന്റെ മകൻ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. നെപ്പോളിയൻ്റെ മകൻ ധനുഷിന് അപൂർവ രോഗമുണ്ട്,ഇപ്പോൾ കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറിയാണ് മകൻ വിവിധ കമ്പനികൾ നടത്തുന്നുണ്ട്,നിലവിൽ സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മാറി അമേരിക്കയിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയിരിക്കുകയാണ് നെപ്പോളിയൻ.

നെപ്പോളിയന്റെ മരുമകളായി എത്തുന്നത് തിരുനെൽവേലി മൂലോകരെപെട്ടി സ്വദേശി അക്ഷയയാണ്. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടത്തിയത് നേരത്തെ വീഡിയോ കോളിലൂടെയാണ്. വിവാഹ നിശ്ചയ ചടങ്ങ് അടക്കം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. അതേസമയം നെപ്പോളിയൻ്റെ മകൻ്റെ വിവാഹത്തിൽ വിവിധ സ്‌ക്രീൻ സെലിബ്രിറ്റികൾ പങ്കെടുത്ത് ആശംസകൾ നേർന്നു.

ജപ്പാനിൽ നെപ്പോളിയൻ്റെ മകൻ ധനുഷിൻ്റെ വിവാഹം ഇന്ത്യൻ സമയം ഇന്ന് രാവിലെ 8 മണിക്ക് നടന്നപ്പോൾ ചടങ്ങ് തമിഴ് സിനിമയിലെ അനവധി താരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. ശരത്കുമാർ, രാധിക, സുഹാസിനി, ഖുശ്ബു, മീന, കാർത്തി, ബന്ദിരാജൻ, വിധാർത്ഥ്, കലാ മാസ്റ്റർ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു വധുവിനും വരനും ആശംസകൾ നേർന്നു.ചടങ്ങിന്റെ വീഡിയോകൾ അടക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.