നിറദീപം കൊളുത്തി സുരേഷ് ഗോപി; തൃപ്രയാരപ്പന്റെ നടയിൽ മനമുരുകി പ്രാർത്ഥിച്ച് സുരേഷേട്ടനും രാധികേച്ചിയും, നിലവിളക്ക് കൊളുത്തി നിറപറ വെച്ച് വഴിപാടുകൾ സമർപ്പിച്ച് താരം.!! | Suresh Gopi In Thriprayar Temple
Suresh Gopi In Thriprayar Temple : മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു ഫാമിലി സൂപ്പർസ്റ്റാർ ആണ് സുരേഷ് ഗോപി. താരത്തിന്റെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്.സുരേഷ് ഗോപി എന്ന നടനെയും രാഷ്ട്രീയക്കാരനെയും ജനനായകനെയും നെഞ്ചിലേറ്റിയ ഒരു വലിയ സമൂഹമാണ് കേരള സമൂഹം. ഇദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലുള്ള സ്രോതസ്സ് ആണെങ്കിൽ സ്വന്തം ഭാര്യയായ രാധികയും. ഭാര്യ രാധികയെ ചേർത്തുപിടിച്ച് നിൽക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രം പലതവണ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്.
സിനിമയിലൂടെ പൊതുരംഗത്തേക്ക് എത്തിയ സുരേഷ് ഗോപി, പോലീസ് വേഷങ്ങളിലുള്ള ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം മികച്ച അഭിനയം കാഴ്ചവെച്ചു. നല്ലൊരു ഗായകൻ കൂടിയായ സുരേഷ് ഗോപി. ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ തൃശ്ശൂർ എം. പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ എകാദശിയോടനുബന്ധിച്ച് നടന്നതായ വ്യാഴാഴ്ചത്തെ നിറമാല ചടങ്ങ് സുരേഷ്ഗോപിയുടെ വകയായിരുന്നു. സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധികയും അമ്പല ദർശനത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ഇരുവരുടെയും അമ്പല സന്ദർശന കാഴ്ചകൾ വൈറലാണ്.
സുരേഷ് ഗോപിയെ തൃപ്രയാര്‍ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ ശ്രീരാമ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തില്ലാണ് സ്വീകരിച്ചത്. ഏകദേശിയോട് അനുബന്ധിച്ച് നടന്നു വരുന്ന നിറമ്മാല ചുറ്റുവിളക്കിന് അദ്ദേഹം ദീപം തെളിയിച്ചു. ഭാര്യ രാധികയും ചടങ്ങുകൾ ഭാഗമായിരുന്നു. കൂടാതെ ഭാര്യ രാധികയും സുരേഷ് ഗോപിക്കൊപ്പം ശ്രീകൃഷ്ണ ക്ഷേത്രത്തിലും അയ്യപ്പക്ഷേത്രത്തിലും വഴിപാട് നടത്തി. മീനുട്ടും ഇരുവരും നടത്തി.ശേഷമാണു കിഴക്കേ നടയിൽ താമരപ്പൂകൊണ്ട് പറ നിറച്ചത്. തുടർന്ന് പടിഞ്ഞാറെ നടയിലെത്തി തന്ത്രി മഠം സുരേഷ് ഗോപി സന്ദർശിച്ചു.