അമ്മയില്ല, പെൺകുഞ്ഞ് ആയതുകൊണ്ട് അച്ഛൻ ഉപേക്ഷിച്ചു; അനാഥ മന്ദിരത്തിലെ പെൺകുട്ടിയെ മകന് വിവാഹം കഴിപ്പിച്ച് കൊടുത്ത് അമ്മ.!! | Vishnu Anamika Wedding
Vishnu Anamika Wedding : എനിക്ക് വളരെ നല്ല ഒരു കുടുംബത്തെ ഇപ്പോൾ കിട്ടി.ഞാൻ ഇനി നന്നായി തന്നെ ജീവിക്കും. ഇനി അമ്മയുണ്ട് ഏട്ടനുണ്ട് ചേച്ചിയുണ്ട്” വിവാഹത്തിന് ശേഷം ഇതുവരെ ഭൂമിയിൽ അനാഥയായിരുന്ന അനാമിക സന്തോഷം കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇത്. ഇന്ന് സോഷ്യൽ മീഡിയ ആകെ തരംഗമായി മാറുന്നത് ഈ വാക്കുകൾ തന്നെയാണ്. അനാമികക്ക് ഒപ്പം കയ്യടികൾ നേടുകയാണ് അടൂർ തേപ്പുംപാറയിലെ ജീവമാതാ കാരുണ്യ ഭവനവും.
പത്തനംതിട്ട ജില്ലയിലെ അടൂർ തേപ്പുംപാറയിലെ ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയാണ് അനാമിക.നാല് വർഷങ്ങൾ മുൻപ് മാത്രമാണ് അനാമിക ഇവിടെ ജീവമാതാ കാരുണ്യ ഭവനത്തിൽ എത്തിയത്. ഇതാണ് അനാമികയുടെ കഥ. അനാമികയെ അവളുടെ അച്ഛൻ ഉപേക്ഷിച്ചു.ആർക്കും വേണ്ടാത്ത അവളെ ഏറ്റെടുക്കുവാൻ ജീവമാതാ കാരുണ്യ ഭവൻ തയ്യാറായി.
മകളെ പോലെ വളർത്തി ശ്രീമതി ഉദയ ഗിരിജ ഇപ്പോൾ സ്വന്തം മകൻ്റെ കരത്തിൽ അവളെ ഏല്പിച്ചു മരുമകളായല്ല അവളെ ഇനിയും ജീവിതത്തിൽ ഒപ്പം കൂട്ടുന്നത് മകളായി തന്നെ. വിഷ്ണു അനാമികയുടെ കഴുത്തില്‍ മിന്നുകെട്ടി.ഇവരുടെ ജീവിതവും വിവാഹ കാഴ്ചകളും എല്ലാം സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ് ഇപ്പോൾ.
“അവൾ അന്നും ഇന്നും അനാഥ മന്ദിരത്തിലെ ഒരു പെൺകുട്ടിയല്ലാ, അവളുടെ കൈ പിടിച്ചു സ്വന്തം മകൻ്റെ കരങ്ങളിൽ ഏല്പിക്കുമ്പോൾ അവളുടെ ഭാവി ഭദ്രമായി. അനാഥയല്ലാ എല്ലാവരും അവൾക്കായി പ്രാർത്ഥിച്ചു “ജീവമാതാ കാര്യണ്യ ഭവനെയും അതിനെ നയിക്കുന്ന ശ്രീമതി ഉദയ ഗിരിജയ്ക്കും വാനോളം പ്രശംസയും കയ്യടികളും നൽകുകയാണ് സോഷ്യൽ മീഡിയയും മലയാളികളും.