രാം ലല്ലയുടെ മനോഹരമായ ദർശനം ലഭിച്ചു; നെറ്റിയിൽ ‘ശ്രീ റാം’ എഴുതി അയോദ്ധ്യ ദർശനത്തിൽ ലക്ഷ്‌മി മേനോൻ, അമ്മക്കും മകൾക്കും ഒപ്പം അനുഗ്രഹ നിമിഷത്തിൽ താരപത്നി.!! | Lakshmi Menon At Ram Lalla Ayodhya

Lakshmi Menon At Ram Lalla Ayodhya : മലയാളികൾക്ക് ഇടയിൽ ഏറെ ആരാധകരുള്ളതും മലയാളി മിനിസ്‌ക്രീൻ ആരാധകർ വളരെ ഏറെ ഇഷ്ടപ്പെടുന്നതുമായിട്ടുള്ള അവതാരകനാണ് മിഥുൻ രമേശ്‌. ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന മിഥുൻ അനേകം മലയാള ചിത്രങ്ങളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകുകളിലൂടെയും മിന്നുന്ന താരമായി മാറി.

ഇപ്പോൾ ദുബായിലെ ഹിറ്റ്‌ 96.7 റേഡിയോയുടെ ആർജെ ആണ് മിഥുൻ. പുതിയ കലാകാരന്മാർക്ക് വേദിയൊരുക്കി കൊണ്ട് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു മിഥുൻ രമേശ്‌. കോമഡി ഉത്സവം അവതാരകൻ ആയിരുന്നപ്പോൾ ആണ് മിഥുൻ കൂടുതൽ പ്രേക്ഷക പ്രിയങ്കരൻ ആയി മാറിയത്. പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം അവതാരകൻ ആയി എത്തി. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഒരുപാട് ഫോളോവേഴ്‌സ് ഉള്ള സോഷ്യൽ മീഡിയ താരമാണ്.

ഒരുകാലത്തു യൂട്യൂബിൽ ട്രെൻഡ് ആയിരുന്ന റൊട്ടൺ കോക്കനട്ട് അവാർഡ്സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധ നേടിയത്. ഇന്നിപ്പോൾ അനേകം റിവ്യൂവേഴ്‌സും വിമർശകരും ഒക്കെ യൂട്യൂബിൽ നിറയുമ്പോൾ മലയാളത്തിൽ ഇതിനൊക്കെ തുടക്കം കുറിച്ച യൂട്യൂബ് താരം ലക്ഷ്മി ആയിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ റീൽ താരങ്ങളാണ് മിഥുനും ലക്ഷ്മിയും. രസകരമായ ഇവരുടെ റീലുകൾ കാണാൻ ഒരുപാട് പേരാണ് കാത്തിരിക്കുന്നത്. കോമഡി റീലുകളാണ് ഇരുവരും പങ്ക് വെയ്ക്കുന്നത്.

ഇപ്പോൾ ഒരു യാത്രയുടെ മനോഹര കാഴ്ചകളും മകൾക് ഒപ്പം ഒരു ചിത്രവുമായി സോഷ്യൽ മീഡിയയിൽ എത്തുകയാണ് ലക്ഷ്മി.കഴിഞ്ഞ ദിവസം അയോദ്ധ്യയിലെത്തി രാംലല്ലയെ ദർശിച്ചു അനുഗ്രഹം തേടുന്ന ചിത്രങ്ങളാണ് ലക്ഷ്മി മേനോൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മിയോടൊപ്പം മകൾ തൻവിയും അമ്മയും എല്ലാം അയോധ്യ ദർശനം ഭാഗമായി ഉണ്ടായിരുന്നു.”ഒടുവിൽ രാംലല്ലയുടെ മനോഹരമായ ദർശനം ലഭിച്ചു’ എന്നുള്ള ക്യാപ്ഷനിലാണ് ലക്ഷ്മി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.