കണ്ണേട്ടാ നാരങ്ങാ മിട്ടായി; വർഷങ്ങൾക്ക് ശേഷം മീനാക്ഷിയും കണ്ണേട്ടനും കണ്ടുമുട്ടിയപ്പോൾ, സുരേഷ് ഗോപിയെ കെട്ടിപിടിച്ച് സംയുക്ത വർമ്മ.!! | Samyuktha Varma And Suresh Gopi Meet Up

Samyuktha Varma And Suresh Gopi Meet Up : മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു നായികയാണ് സംയുക്ത വർമ്മ. വളരെ കുറച്ച് വർഷങ്ങൾ മാത്രമേ മലയാള സിനിമയുടെ ഭാഗമായി അഭിനയ രംഗത്ത് സംയുക്ത വർമ്മ സജീവമായിരുന്നുവെങ്കിലും ഇന്നും താരം നായികയായി എത്തിയ സിനിമകൾക്ക് വലിയ ആരാധകരുണ്ട്. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇന്ന് കുടുംബസ്ഥയായ അമ്മയും ഭാര്യയുമാണ്.

അതേസമയം ഇന്റർവ്യൂകളിലും പൊതു ചടങ്ങുകളിലും വളരെ അപൂർവ്വമായി പ്രത്യക്ഷപ്പെടുന്ന സംയുക്ത വർമ്മ കഴിഞ്ഞ ദിവസം മുൻ മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവുമായിരുന്ന പി.വി. ഗംഗാധരന്റെ ഒന്നാം അനുസ്മരണ സമ്മേളനം ‘ഗംഗാതരംഗം” ചടങ്ങ് ഭാഗമായി എത്തിയിരുന്നു. സമ്മേളനം ഉത്ഘാടനം ചെയ്യാൻ എത്തിയതാകട്ടെ തൃശ്ശൂർ എം. പിയും നടനുമായ സുരേഷ് ഗോപി. ഇരുവരും ഈ ചടങ്ങിനിടയിൽ പരസ്പരം കണ്ടിരുന്നു. ഈ മനോഹര കാഴ്ചയും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ ആരാധകർക്കും ഇടയിൽ ഹിറ്റായി മാറുന്നത്.

സിനിമകളിൽ നായിക നായകനായി തിളങ്ങിയിട്ടുള്ള ഇരുവരും ഒരു വേദിയിൽ പരസ്പരം സ്നേഹസന്തോഷം പങ്കിടുന്നതടക്കം ഈ വൈറൽ വീഡിയോയിൽ കൂടി കാണാം. ഏറെ നാളുകൾക്ക് ശേഷം സ്വന്തം ചേട്ടനെ കാണുമ്പോൾ കുഞ്ഞനിയത്തി ഓടി വന്നു കെട്ടിപിടിച്ചു സ്നേഹം പങ്കിടുന്നത് പോലെയാണ് സംയുക്ത വർമ്മ സുരേഷ് ഗോപിയെ കെട്ടിപിടിച്ചു സ്നേഹം പങ്കിട്ടത്.

തെങ്കാശിപട്ടണത്തിലെ കണ്ണേട്ടനേയും മീനാക്ഷിയേയും വീണ്ടും ഒറ്റ ഫ്രെയിമിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകരും. മുൻപ് പല ഇന്റർവ്യൂകളിലും സുരേഷ് ഗോപിയോട് തനിക്ക് സഹോദര തുല്യ സ്നേഹമാണെന്നും സുരേഷ് ഗോപിയും ഭാര്യ രാധികയും ഞങ്ങൾ കുടുംബത്തിലെ അംഗങ്ങൾ തന്നെയാണെന്നും സംയുക്ത വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അവസാനമായി സുരേഷ് ​ഗോപിക്കൊപ്പം സംയുക്ത വർമ്മ അഭിനയിച്ചത് ‘നരിമാൻ’ എന്ന എക്കാലത്തെയും ഹിറ്റ് സിനിമയിലാണ്.