സിൻഡ്രല്ല രാജകുമാരിയെ പോലെ ഹൻസു; ഞങ്ങളുടെ രാജകുമാരിക്ക് പത്തൊമ്പതാം പിറന്നാൾ, ചേച്ചിയുടെ കല്യാണത്തിന് ശേഷം അനുജത്തിയുടെ പിറന്നാൾ ആഘോഷമാക്കി കൃഷ്ണകുമാർ കുടുംബം.!! | Hansika Krishna Birthday Celebration Highlights

Hansika Krishna Birthday Celebration Highlights : മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നടിയും കൃഷ്ണ കുമാറിന്റെ ആദ്യ പുത്രിയുമായ അഹാനയ്ക്കും നിരവധി ആരാധകരാണുള്ളത്. അഭിനയത്രി, യൂട്യൂബർ, മോഡൽ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് അഹാന കൃഷ്ണ. കൃഷ്ണകുമാറിന്റെ കുടുംബം മുഴുവൻ സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്.

നാല് പെൺമക്കളിൽ ഏറ്റവും ചെറിയ കുട്ടിയായ ഹൻസിക കൃഷ്ണയുടെ 19 ആം പിറന്നാൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. കുഞ്ഞനിയത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മൂത്ത ചേച്ചി അഹാന കൃഷ്ണയുടെ പിറന്നാൾ ആശംസിക്കുന്ന വീഡിയോയും ഹൃദ്യമായ ക്യാപ്ഷനും ആണ് വൈറലായി കൊണ്ടിരിക്കുന്നത്. അമ്മ സിന്ധുവും കുഞ്ഞ് ഹൻസികയും കുഞ്ഞ് ചേച്ചി അഹാന കൃഷ്ണയും പൂന്തോട്ടത്തിൽ സമയം പങ്കിടുന്ന പഴയകാല വീഡിയോയാണ് ആഹാന ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.

19 ആം വയസ്സിൽ തന്നെ സോഷ്യൽ മീഡിയയിൽ ഒരു മാസ് ഫാൻ ബേസ് ഉണ്ടാക്കാൻ ഹൻസികയ്ക്ക് സാധിച്ചിട്ടുണ്ട്. ഹൻസികയുടെ വീഡിയോകളും എഡിറ്റുകളും ഇൻസ്റ്റഗ്രാമിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും വലിയ റീച്ചുള്ള കണ്ടന്റുകളാണ്. അപ്പോഴാണ് പ്രിയപ്പെട്ട ഇൻഫ്ലുവൻസറുടെ പിറന്നാൾ എത്തുന്നത്. ഹൻസികയുടെയും അഹാനയുടെയും ആരാധകർ എന്തായാലും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. അമ്മ സിന്ധു കുഞ്ഞ് ഹന്സുവിനെ എടുത്തു കൊണ്ട് നിൽക്കുന്നു.

ഹൻസിക പൂന്തോട്ടത്തിലെ പൂ പറിക്കുന്നതും ഇല പറിക്കുന്നതും ഒക്കെ നോക്കി നിന്ന് സന്തോഷിക്കുകയാണ് കുഞ്ഞേച്ചി ആഹാന. ഇത് ക്യാമറയിൽ പകർത്തുന്നത് അച്ഛൻ കൃഷ്ണകുമാറാണ്. “സന്തോഷം നിറഞ്ഞ പത്തൊമ്പതാം പിറന്നാൾ ആശംസിക്കുന്നു ഹൻസു, നീ എപ്പോഴും എന്റെ പ്രിയപ്പെട്ട അനിയത്തിയാണ് അതുകൊണ്ടാണല്ലോ നീ പൂക്കൾ പറിക്കുന്നതും ഇല പറക്കുന്നതും വരെ ഞാൻ നോക്കി കൗതുകപ്പെടുന്നത്, ഞാൻ എവിടെയാണെങ്കിലും എന്ത് ചെയ്യുകയാണെങ്കിലും നീ എന്നെ അത്യാവശ്യമായി എന്നു വിളിച്ചാൽ എന്തും അവിടെയിട്ട് ഞാൻ നിനക്ക് വേണ്ടി ഓടി വരും” എന്ന് ഹൃദ്യമായ ക്യാപ്ഷനാണ് പ്രേക്ഷകരുടെ മനസ് നിറച്ചത്. ‘ ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയം തുടങ്ങുന്നത്. മോഡലിങ്ങിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത്.2019ൽ ടൊവിനോ തോമസിന്റെ റൊമാൻ്റിക് ചിത്രമായ ലൂക്കയിൽ അഹാന നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണൻ്റെ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. അടി എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ ആയിരുന്നു നായകൻ.