എന്റെ ആകാശോം മണ്ണുമെല്ലാം നീയാ; മണിയന്റെ മാണിക്യമായത് ഇങ്ങനെ, എ ആർ എമിന്റെ മെയ്ക്കോവർ പങ്കുവെച്ച് സുരഭി ലക്ഷ്മി.!! | ARM Ajayante Randam Moshanam Surabhi Lakshmi Makeover To Manikyam

ARM Ajayante Randam Moshanam Surabhi Lakshmi Makeover To Manikyam : മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു നായിക എന്ന് തന്നെ വേണം സുരഭി ലക്ഷ്മിയെ വിശേഷിപ്പിക്കാൻ. താരജാഡ തെല്ലുമില്ലാതെ തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ഒരു നടി എന്ന നിലയിൽ മലയാളികൾക്ക് സുരഭിയോട് ഒരു പ്രത്യേക അടുപ്പം തന്നെയാണ് ഉള്ളത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കൂടിയാണ് സുരഭി ലക്ഷ്മി.

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയതിനാണ് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ഭരതനാട്യത്തിൽ ബിരുദവും തിയേറ്റർ ആർട്സിൽ ബിരുധാനന്തര ബിരുദവും നേടിയ സുരഭി ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ ആയിരുന്നു താരത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. മീഡിയ വണ്ണിൽ സംപ്രേക്ഷണം ചെയ്ത M80 മൂസ എന്ന പരമ്പരയിലെ പാത്തു എന്ന സുരഭിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിലൂടെ കോമഡി ആർട്ടിസ്റ്റായി മാത്രമാണ് സുരഭി അറിയപ്പെട്ടതെങ്കിലും അവാർഡ് ലഭിച്ച മിന്നാമിനുങ്ങിലൂടെയാണ് താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകർ തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ ചിത്രത്തിൽ ടോവിനോയുടെ നായികയായി എത്തിയ സുരഭി തന്റെ മികച്ച പ്രകടനം കൊണ്ട് വീണ്ടും കയ്യടി നേടിയിരിക്കുകയാണ്. മുത്തശ്ശിക്കഥ പോലെ ഫാന്റസി ചിത്രമായ എ ആർ എം സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകൻ ജിതിൻ ലാൽ ആണ്.

മൂന്ന് കഥാപാത്രങ്ങളായാണ് ടോവിനോ എത്തുന്നത്. ഇതിൽ ടോവിനോയുടെ മണിയൻ എന്ന കഥാപാത്രത്തിന്റെ നായികയായ മാണിക്യം ആയാണ് സുരഭി എത്തിയത്. നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് മാണിക്യവും. മാണിക്യമായി എത്തിയ സുരഭിയുടെ പ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇപോഴിതാ മാണിക്യമായി മെയ്കോവർ നടത്തുന്ന സുരഭിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.