കുടുംബവുമൊത്ത് സമാധാന പൂർണമായ മറ്റൊരു വർഷം കൂടി; നാല്പതിന്റെ അഴകിൽ കാവ്യ നടി മാധവൻ, മലയാളത്തിന്റെ തികഞ്ഞ നായിക സങ്കൽപത്തിന് ആശംസയുമായി ആരാധകർ.!! | Kavya Madhavan Birthday Special Post

Kavya Madhavan Birthday Special Post : 40-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവൻ. കുടുംബവും ഒത്തുള്ള സമാധാനപൂർണമായ മറ്റൊരു വർഷം കൂടി എന്ന് താരം. മലയാളത്തിലെ ജനപ്രിയ നായികയും ജനപ്രിയ നായകൻ ദിലീപിന്റെ ഭാര്യയുമാണ് കാവ്യ മാധവൻ. കുടുംബവുമായി ഒത്തുചേർന്ന് സമാധാനത്തിന്റെ മറ്റൊരു വർഷം എന്നാണ് കാവ്യ ഈ വർഷത്തെ പിറന്നാളിന് കുറിച്ച് കുറിച്ചത്.

വളരെ ചെറുപ്പത്തിലെ സിനിമ കരിയർ ആയി തിരഞ്ഞെടുത്ത നടിയാണ് കാവ്യ മാധവൻ. ഒമ്പതാം ക്ലാസ് മുതൽ അഭിനയത്തിലേക്കും സിനിമയിലേക്കും എത്തിച്ചേർന്നു. നൂറോളം സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മിക്ക സിനിമകളിലും നായിക കാവ്യ മാധവൻ ആണ്. മലയാളികളുടെ ഇടയിൽ വളർന്ന് ഇന്ന് ഇപ്പോൾ 40 വയസ്സിലേക്ക് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി കാവ്യ.

വെള്ള നിറത്തിലുള്ള സൽവാർ സ്യൂട്ട്ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ വിശേഷ അവസരങ്ങളിൽ മാത്രമാണ് കാവ്യ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറ്. ”വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹാശംസകൾ ക്ക് നന്ദി “- കാവ്യ തന്റെ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചു.

കാവ്യയുടെ ക്ലോത്തിങ് ബ്രാൻഡ് ആയ ‘ലക്ഷ്യ’യുടെ സൽവാറാണ് താരം പിറന്നാൾ ദിനത്തിൽ ധരിച്ചത്. അമൽ അജിത്ത് കുമാറാണ് മേക്കപ് ചെയ്തത്. അനൂപ് ഉപാസന ചിത്രങ്ങൾ പകർത്തി. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകർക്ക് ഓണാശംസകൾ നേർന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ തന്റെ ബ്രാൻഡ് ആയ ലക്ഷ്യയുടെ സാരിയാണ് ധരിച്ചത്. ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകൾ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്.