എന്റെ എല്ലാമെല്ലാം നീയാണ്; വാക്കുകൾക്ക് അതീതമാണ് നിന്നോടെനിക്കുള്ള പ്രണയം, വിക്കിക്ക് പ്രണയത്തിൽ പൊതിഞ്ഞ പിറന്നാൾ ചുംബനങ്ങളുമായി നയൻ‌താര.!! | Vignesh Shivan Birthday Wish By Nayanthara

Vignesh Shivan Birthday Wish By Nayanthara : തെന്നിന്ത്യൻ സിനിമയിലെ പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് വിഘ്നേഷ് ശിവയും നയൻതാരയും. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ താരത്തിൻ്റെ വിശേഷങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്‌. നയൻതാര തമിഴിൽ തിളങ്ങി നിൽക്കുമ്പോഴാണ് ‘നാനും റൗഡി താൻ’ എന്ന വിഘ്നേശ് ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ താരം നായികയായി എത്തിയത്.

പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ഏഴു വർഷത്തിന് ശേഷം 2022-ൽ വാഹിതരാവുകയും ചെയ്തു. മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ വച്ച് ഗംഭീരമായ താരനിരകൾ പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. അതേ വർഷം ഒക്ടോബറിൽ തന്നെ ഇവർക്ക് രണ്ട് ഇരട്ട കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ കുട്ടികളായ ഉലകിൻ്റെയും ഉയിരിൻ്റെയും വിശേഷങ്ങളുമായി താരം എപ്പോഴും എത്തുന്നത് പതിവായിരുന്നു.

എല്ലാ ഫെസ്റ്റിവലും കുട്ടികൾക്കൊപ്പം ആഘോഷിക്കുകയും, അവരുമായി സമയം ചിലവഴിക്കാനും ഈ താരദമ്പതികൾ പ്രത്യേക മികവ് കാണിക്കാറുണ്ട്. ഇപ്പോഴിതാ ഇന്നത്തെ ദിവത്തിലെ താരദമ്പതികളുടെ ജീവിതത്തിലെ ഒരു വിശേഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിഘ്നേഷ് ശിവന് പിറന്നാൾ ആശംസകൾ അറിയിച്ചാണ് താരം എത്തിയിരിക്കുന്നത്.

വിഘ്നേഷ് ശിവയ്ക്ക് സ്നേഹചുംബനം നൽകിയുള്ള മനോഹരമായ ചിത്രൾക്ക് താഴെ ‘എൻ്റെ എല്ലാമെല്ലാമായവന് ജന്മദിനാശംസകൾ. എനിക്ക് നിന്നോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയില്ല. എൻ്റെ ഉയിരും ഉലകുമായവനെ, നീ ആഗ്രഹിക്കുന്നതെല്ലാം സർവ്വേശ്വരൻ നിനക്ക് നൽകി അനുഗ്രഹിക്കട്ടെ’ താരത്തിന് പോസ്റ്റിന് താഴെ നിരവധി പേരാണ് വിഘ്നേഷ് ശിവയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. വിവാഹ ശേഷം സിനിമയിൽ നയൻതാര അത്ര സജീവമല്ലെങ്കിലും, ബിസിനസ് രംഗത്താണ് കൂടുതൽ ചില വഴിക്കുന്നത്.