ഇത് ഞങ്ങളുടെ പ്രണയസാഫല്യം; ഇനിയൊരു പുതിയ ജീവിതത്തിലേക്ക്, സിജോയുടെ വിഹാഹ നിശ്ചയത്തിന് ഓടിയെത്തി ബിഗ് ബോസ് താരങ്ങൾ.!! | Bigg Boss Sijo John Engagement
Bigg Boss Sijo John Engagement : ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു സിജോ ജോണിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. സിജോ അവസാന വാരം വരെ ഷോയിലുണ്ടായിരുന്നു ഷോയില്‍ നിന്നും ഇറങ്ങിയാലുടന്‍ വിവാഹമാണെന്ന് സിജോ പറഞ്ഞിരുന്നു. ഇന്നിതാ സിജോ തന്റെ പ്രിയസഖി ലിനുവുമായി വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു.
സിജോയുടെയും ലിനുവിന്റെയും വിവാഹനിശ്ചയത്തിന്റെ പരിപാടികളിലും ആഘോഷങ്ങളിലും പങ്കുചേരാൻ എത്തിയ സെലിബ്രിറ്റി വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രസ്തുത ചടങ്ങിൽ വധു കോൺഡെസ്സ കാറിൽ ചുവന്ന അടിപൊളി ഡ്രസ്സിൽ വന്നിറങ്ങി. സിജോ ആകട്ടെ കറുത്ത ജുബ്ബയിൽ ഗോൾഡൻ കളർ വർക്ക് ചെയ്ത അടിപൊളി വസ്ത്രം ആണ് ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത ബിഗ് ബോസ് താരങ്ങളുടെ സാമീപ്യമായിരുന്നു.
ഗബ്രിയും ജാസ്മിനും നിശ്ചയിച്ചടങ്ങിൽ പള്ളിയിൽ വന്നു സിജോയ്ക്ക് ഒപ്പം പങ്കുചേർന്നു. നിശ്ചയിച്ച ചടങ്ങുകൾ എല്ലാം കഴിഞ്ഞ് വേദിയിലേക്ക് കയറിയ സിജോയെയും വധുവിനെയും കാത്ത് സുഹൃത്തുക്കളുടെ ചോദ്യങ്ങൾ നിരന്നു. വധുവായ ലിനുവിൽ സിജോയ്ക്ക് ഇഷ്ടപ്പെട്ട അഞ്ച് കാര്യങ്ങൾ എന്താണെന്ന് ആയിരുന്നു ആദ്യ ചോദ്യം. ഇതിനുത്തരമായി കെയറിങ്, ലവ്വബിൾ, റൊമാന്റിക് എന്നിങ്ങനെ പല ഉത്തരങ്ങൾ സിജോ പറഞ്ഞു. തന്റെ ജീവിതകഥ പറയുന്നതിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചും സിജോ വാചാലനായത്.
സിജോ ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനായെത്തിയവരുടെ കൂട്ടത്തില്‍ ഭാവി വധുവുമുണ്ടായിരുന്നു. ആരാണ് ആ പെണ്‍കുട്ടിയെന്നായിരുന്നു എല്ലാവരും സിജോയോട് ചോദിച്ചത്. അതിന് ശേഷമായിരുന്നു ലിനുവിനൊപ്പമുള്ള വീഡിയോയുമായി സിജു എത്തിയത്. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിലായി എന്‍ഗേജ്മെന്റ് നടന്നതിന്റെ സന്തോഷത്തിലാണ്. സെപ്റ്റംബര്‍ 8 നായിരുന്നു എന്‍ഗേജ്മെന്റ്. ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും കല്യാണത്തീയതി തീരുമാനിക്കുന്നത് എന്നാണ് സിജോ പറഞ്ഞത്.