ഒടുവിൽ ഞങ്ങൾ ആ രഹസ്യം വെളിപ്പെടുത്തുന്നു; സുമിത്രാമയുടെ അനിരുദ്ധ് അച്ഛനാകുന്നു, കാത്തിരിപ്പിനൊടുവിൽ ആ സന്തോഷം പങ്കുവെച്ച് ശ്രീജിത്ത്.!! | Sreejith Vijay Going To Be Father
Sreejith Vijay Going To Be Father : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീജിത്ത് വിജയി. പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മലയാളികളുടെ മനസ്സിൽ എന്നും ഓർമയിൽ ഉള്ള ശ്രീജിത്തിന്റെ കഥാപാത്രം രതിനിർവേദത്തിലെ പപ്പുവിന്റേതാണ്. 1978 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവേദത്തിന്റെ പുനരാവിഷ്കരണം ആയിരുന്നു 2011 ൽ പുറത്തിറങ്ങിയ രതിനിർവേദം.
ജയഭാരതിയും കൃഷ്ണ ചന്ദ്രനും ആണ് ആദ്യത്തെ രതിനിർവേദത്തിലെ നായികാ നായകന്മാർ. 2011 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രതിചേച്ചിയായി എത്തിയത് ശ്വേത മേനോനും പപ്പുവായി എത്തിയത് ശ്രീജിത്തും ആയിരുന്നു. നായകനായി എത്തിയ ശ്രീജിത്തിന്റെ ആദ്യ ചിത്രം ആയിരുന്നു ഇത്. വളരെ മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ ഇനി എത്ര കാലം കഴിഞ്ഞാലും മലയാളികൾ ശ്രീജിത്തിനെ ഓർക്കുക പപ്പുവായിട്ട് തന്നെയാകും.
തുടർന്ന് പല സിനിമകളിലും താരം അഭിനയിച്ചു. ഈയടുത്താണ് ശ്രീജിത്ത് മിനിസ്ക്രീൻ പരമ്പരകളിലേക്ക് എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ ശ്രീജിത്ത് ഒരു പ്രധാന റോൾ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് താരം. ശ്രീജിത്ത് മാത്രമല്ല ശ്രീജിത്തിന്റെ ഭാര്യ അർച്ചനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. 6 വർഷം മുൻപായിരുന്നു ശ്രീജിത്തും അർച്ചനയും വിവാഹിതരായത്.
കഴിഞ്ഞ വർഷമാണ് ഇരുവരും സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയത്. ഇപോഴിതാ തങ്ങളുടെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്ക് വെയ്ക്കുകയാണ് ഇരുവരും. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി വരാൻ പോകുന്ന സന്തോഷ വാർത്തയാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട സീക്രെട് നിനക്ക് വേണ്ടി ഇനിയും കാത്തിരിക്കാൻ വയ്യ വേഗം വരണം എന്ന് പറഞ്ഞു കൊണ്ട് അർച്ചന മുൻപൊരു ചിത്രം പങ്ക് വെച്ചിരുന്നു. ഇപ്പോൾ വീണ്ടും മനോഹരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അർച്ചന.