ഒരു ദിവസം മുന്നേ സ്വതന്ത്രദിനാഘോഷം; സ്‌കൂൾ ജീവിതത്തിലെ ആദ്യത്തെ സ്വതന്ത്രദിനം ആഘോഷിച്ച് നിലു ബേബി.!! | Nilu Baby Independence Day Celebration With Pearle Maaney And Srinish Aravind

Nilu Baby Independence Day Celebration With Pearle Maaney And Srinish Aravind : മലയാളികളുടെ പ്രിയതാരദമ്പതികളാണ് പേർളിമാണിയും ശ്രീനിഷും.മോഡൽ, അവതാരിക, നടി എന്നിങ്ങനെ തിളങ്ങിയ പേർളി അവതാരികയായാണ് ഏറ്റവും കൂടുതൽ തിളങ്ങി നിന്നത്. എന്നാൽ ബിഗ്ബോസ് സീസൺ 2 -ൽ വന്നതോടെ പേർളിയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. പേർളി ശ്രീനിഷുമായി പരിചയപ്പെടുന്നത് ബിഗ് ബോസിൽ നിന്നായിരുന്നു.

സീരിയൽ അഭിനയിച്ചുകൊണ്ടിരുന്ന ശ്രീനിഷും ബിഗ്ബോസിൽ വന്നതോടെ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റി. ബിഗ്ബോസിൽ വച്ച് പ്രണയത്തിലായപേർളിയും ശ്രീനിഷും ബിഗ്ബോസിന് ശേഷം വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം കുടുംബ ജീവിതവുമായി വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് താരം. എന്നാൽ താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെയും യുട്യൂബിലൂടെയുമാണ്. ആദ്യത്തെ കൺമണിയായ നിലു ബേബിയെ ഗർഭിണിയായതു മുതലുള്ള ഓരോ വിശേഷവും താരം യുട്യൂബിലൂടെ പങ്കുവച്ചിരുന്നു.

നിലുവുമായുള്ള ഓരോ വിശേഷവും പങ്കുവയ്ക്കുന്നതിനിടയിലാണ് താരം രണ്ടാമതും ഗർഭിണിയായ സന്തോഷം പങ്കുവച്ചത്. ഈ വർഷം ജനുവരിയിലായിരുന്നു താരത്തിന് രണ്ടാമത്തെ മകളായ നിതാര ജനിച്ചത്. നിതാരയുടെ വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. നിലു ബേബിയുടെ സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തിൻ്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പേർളിയും ശ്രീനിഷും നിലുവും ചേർന്നുള്ള ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വൈറ്റ് ഡ്രസിൽ സുന്ദരിയായിരിക്കുന്ന നിലയുടെ കവിളിൽ ത്രിവർണ്ണ പതാകയുടെ ചിത്രവും കാണാം. നിലുബേബി സ്കൂൾ ജീവിതം വളരെ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഈ വർഷം ആദ്യമായി നിലുബേബി പ്ലേ സ്കൂളിൽ പോയ വിശേഷം താരം ജൂണിൽ പങ്കുവെച്ചിരുന്നു. നിലുബേബി വലിയ കുട്ടിയായല്ലോ എന്നാണ് പ്രേക്ഷകർ താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻറുമായി വന്നത്.നിലുവിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റ പോസ്റ്റിന് താഴെ നിരവധി പേർ സ്നേഹം പങ്കുവെച്ച് എത്തുകയും ചെയ്തു..