സ്വപ്നം വിവാഹം ഇവിടെ ആരംഭിക്കുന്നു; പ്രണയത്തിൻ്റെ മാന്ത്രികത പങ്കുവെച്ച് ശ്രീതുവും അർജുനും, വെഡിങ് ലുക്കിൽ അടിപൊളിയായി താരങ്ങൾ.!! | Sreethu And Arjun In Wedding Look
Sreethu And Arjun In Wedding Look : മലയാളം ബിഗ്ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോടിയാണ് അർജുനും ശ്രീതുവും. ബിഗ്ബോസ് ഷോയിൽ എപ്പോഴും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു പ്രണയ ജോഡി എങ്കിലും ഉണ്ടാകും. സീസൺ വണ്ണിൽ പേളിയും ശ്രീനിഷും ആയിരുന്നു ആദ്യ സീസണിലെ പ്രണയ ജോഡികൾ. ഷോയിൽ വെച്ച് ആദ്യമായി കണ്ട ഇരുവരും അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പുറത്തിറങ്ങിയ ശേഷം വിവാഹിതരാകുകയുമായിരുന്നു.
ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം പ്രേക്ഷകർ ഏറെ ആഘോഷമാക്കുകയും ചെയ്തു. ഇതോടെ ഷോയിൽ വരുന്ന എല്ലാവരും ഇത് ഒരു ഗെയിം പ്ലാൻ ആയി മാറുന്നു എന്നൊരു അഭിപ്രായവും ഉയർന്നു വന്നിരുന്നു. മനഃപൂർവം ജോഡികൾ ആയവരും അറിയാതെ അങ്ങനെ ഒരു സ്റ്റേജിൽ എത്തുകയും ചെയ്തവരുണ്ട്. ഏറ്റവും അവസാനം നടന്ന സീസൺ 6 ലെ ഏറ്റവും ശ്രദ്ധ നേടിയ ജോഡി ഗബ്രിയും ജാസ്മിനും ആയിരുന്നു എങ്കിലും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടത് അർജുൻ ശ്രീതു കോമ്പോയേ ആണ്.
മിനിസ്ക്രീൻ ആർട്ടിസ്റ്റും മോഡലും ആയ ശ്രീതു മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ചെന്നൈയിൽ ജനിച്ചു വളർന്ന ശ്രീതു മലയാളി തന്നെയാണ്. മോഡൽ ആയ അർജുൻ സിനിമ മോഹവുമായാണ് ബിഗ്ബോസിലേക്ക് വന്നത്. ഷോയുടെ ഫസ്റ്റ് റണ്ണറപ്പ് ആയ അർജുന് ജിത്തു ജോസെഫിന്റെ പുതിയ സിനിമയിലേക്ക് ഒരു ചാൻസ് കൂടി കിട്ടിയിരുന്നു. പ്രേക്ഷകർക്ക് അർജുൻ ശ്രീതു കോമ്പോ ഏറെ ഇഷ്ടമായിരുന്നു. നിരവധി ഫാൻ പേജുകൾ ആണ് ഇരുവരുടെയും പേരിൽ ഉണ്ടായിരുന്നത്.
എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്ന് ഇരുവരും പറയുകയുണ്ടായി. ഇപ്പോഴിതാ വിവാഹ വേഷത്തിൽ എത്തി എല്ലാവരെയും ഞെട്ടിച്ചിരിച്ചിരിക്കുകയാണ് താരങ്ങൾ. അഡ്വർടൈസ്മെന്റ് റീലിൽ ആണ് ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ പ്രിയ ജോഡികളുടെ മനോഹരമായ റീൽ ഇപ്പോൾ തന്നെ വൈറൽ ആയി കഴിഞ്ഞു. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.