അവന്റെ പിറന്നാൾ ഞങ്ങളുടെ ആഘോഷമാണ്; ഹാപ്പി ബർത്ത് ഡേ ഷാനു, ഫഹദ് ഫാസിലിന് 42 ആം ജന്മദിനത്തിൽ സർപ്രൈസുമായി നസ്രിയയും പൃഥ്വിരാജും.!! | Actor Fahadh Faasil Birthday Celebration

Actor Fahadh Faasil Birthday Celebration : മലയാള സിനിമയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചുകൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. ആദ്യകാലങ്ങളിൽ സിനിമയിലുള്ള താരത്തിന്റെ പ്രകടനം അത്രതന്നെ ശ്രദ്ധേയമായിരുന്നില്ല എങ്കിലും ഇപ്പോൾ താരത്തിന്റെതായി ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. പരാജയങ്ങളിൽ നിന്നായിരുന്നു ഫഹദിന്റെ തുടക്കം. ഫാസിലിന്റെ മകൻ എന്ന തലക്കെട്ടോടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവന്നത്.

എന്നാൽ ഇന്ന് പാൻ ഇന്ത്യ ലെവലിൽ വലിയ ആരാധകരാണ് ഫഹദിനുള്ളത്. ഇരുപതാം വയസ്സിൽ അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ആ സിനിമ ഒട്ടും തന്നെ വിജയിച്ചില്ല.പിന്നീട് ഏഴു വർഷത്തിനുശേഷം വീണ്ടും മലയാള സിനിമയിൽ താരം അഭിനയിച്ചു. കേരള കഫെ, കൊക്ട്ടയിൽ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് ഫഹദ് നായകനായി ചാപ്പാകുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലൈസ് തുടങ്ങി നിരവധി സിനിമകൾ. ഇവയെല്ലാം വൻകയ്യടി ആണ് തിയേറ്ററിൽ നേടിയത്.

ദിലീഷ് പോത്തന്റെ മേക്കിങ്ങിൽ ഫഹദിന്റെ അഭിനയം കൊണ്ട് വൻ വിജയമായി തീർന്ന ഒരു ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഈ ചിത്രം ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്നു. കൂടാതെ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. നായക വേഷങ്ങൾ മാത്രമല്ല പലപ്പോഴും വില്ലൻ വേഷങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് സിനിമ മേഖലകളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അല്ലു അർജുനോടൊപ്പം അഭിനയിച്ച പുഷ്പ എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയം വേറിട്ട ഒന്ന് തന്നെയാണ്.

താരത്തിന്റെ ഭാര്യയാണ് നസ്രിയ. നസ്രിയയും സിനിമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ വിവാഹ ശേഷം താരം അത്രതന്നെ സിനിമയിലെത്തിയിട്ടില്ല. ഫഹദിന് തന്നാൽ കഴിയുന്ന എല്ലാ സപ്പോർട്ടും കൊടുക്കുന്ന ഒരു വ്യക്തിയാണ് നസ്രിയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഔദ്യോഗിക പേജിലൂടെ ഫഹദിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നസ്രിയ. ഹാപ്പി ബർത്ത്ഡേ റ്റു യു…got you for life. എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഇവരും ഒന്നിച്ച് ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നതും, ഒന്നിച്ച് ചേർന്ന് നിൽക്കുന്നതുമായ ചില ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്. ചിത്രത്തിന് താഴെയായി നിരവധി ആരാധകരും താരങ്ങളായ അഹാന കൃഷ്ണൻ, കല്യാണി പ്രിയദർശൻ,എന്നിവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.