ആഘോഷിക്കാൻ പറ്റിയ സമയമല്ല, പക്ഷെ ഈ അവസരത്തിൽ കുറച്ചുപേരോട് നന്ദി പറയാതിരിക്കാൻ വയ്യ, സന്തോഷം പങ്കുവെച്ച് ശ്വേത മോഹൻ.!! | Shweta Mohan Happy News That She Won Filmfare Award

Shweta Mohan Happy News That She Won Filmfare Award : മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക സുജാതയുടെ മകളും മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയുമായ ശ്വേതാ മേനോൻ ആണ് തെലുങ്കു സിനിമയുടെ ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയത്. ധനുഷ് അഭിനയിച്ച പാർട്ടി എന്ന 2023ലെ സൂപ്പർഹിറ്റ് സിനിമയുടെ തെലുങ്കു റീമേക്ക് പാട്ടാണ് മസ്താരു.

ഇതിനോടകം പാട്ടും പാടിയ ശ്വേതയും സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ആഘോഷിക്കാൻ പറ്റിയ ഒരു സമയമല്ലെന്ന് അറിയാം, എങ്കിലും ഈ അവാർഡ് കിട്ടിയ സന്തോഷം നിങ്ങളോട് എല്ലാവരോടും അറിയിക്കുന്നു- എന്ന ക്യാപ്ഷനോടെയാണ് ശ്വേതാ മോഹൻ ഫിലിം ഫെയർ അവാർഡ്സിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇന്ത്യയിൽ അറിയപ്പെടുന്ന ചലച്ചിത്ര പിന്നണി ഗായികയാണ് ശ്വേത മോഹൻ. മലയാളം, തമിഴ്, കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ പ്ലേ ബാക്ക് സിങ്ങർ ആയി ശ്വേത പ്രവർത്തിച്ചിട്ടുണ്ട് .

പിന്നണി ഗായികയായ സുജാത മോഹന്റെ മകളാണ് ശ്വേത. മലയാളത്തിലൂടെ മാത്രമല്ല ശ്വേത തിളങ്ങി കണ്ടത്. ഇന്ത്യൻ ലെജന്ററി ഗായകനും മ്യൂസിക് ഡയറക്ടറുമായ എ ആർ റഹ്മാന്റെ പ്രിയപ്പെട്ട ഗായികയായി ആണ് പിന്നീട് ശ്വേതയെ നമ്മൾ കണ്ടത്. മലയാളത്തിലും ഒട്ടനവധി മനോഹരമായ ഗാനങ്ങൾക്ക് ശ്വേത ശബ്ദമായി മാറി. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ് വാതി.

വാത്തി എന്നാൽ ടീച്ചർ എന്നാണ് അർത്ഥം. തമിഴിലും തെലുങ്കിലുമായി ഒരേ സമയംചിത്രീകരിച്ച ചിത്രം സിതാര എൻ്റർടൈൻമെൻ്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. ധനുഷും സംയുക്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ തമിഴിലും തെലുങ്കിലും വൻ ഹിറ്റുകളാണ് സമ്മാനിച്ചത്. 2023 ഫെബ്രുവരി 17ന് തെലുങ്ക് ഓഡിയൻസിനിടയിൽ ഇറങ്ങിയ ചിത്രം ഒരുപാട് ആരാധക പ്രീതിസമ്പാദിച്ചു.