അത്രമേൽ പ്രിയപ്പെട്ടവൾ; ഐശ്വര്യയെ ചേർത്ത് പിടിച്ച് ചുംബിച്ച് അർജുൻ, മാലദ്വീപിൽ മധുവിധു ആഘോഷമാക്കി സ്റ്റർമാജിക്ക് ഐഷു.!! | Star Magic Aiswarya Rajeev First Trip With Arjun After Marriage To Maldives
നടി ഐശ്വര്യ രാജീവിന്റെയും അർജുന്റെയും വിവാഹം ഏതാനും നാളുകൾക്കു മുൻപായിരുന്നു നടന്നത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ കല്യാണ വിശേഷങ്ങളുടെ വീഡിയോസും മറ്റും പങ്കുവെച്ചിരുന്നു. സ്റ്റാർ മാജിക്കിലൂടെ മലയാളികൾക്ക് സുപരിചിതനായ താരത്തിന് നിരവധി ആരാധകരാണ് ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ഉള്ളത്.
കൂടാതെ സമൂഹമാധ്യമങ്ങളിലും നിരവധി ഫോളോവെർസ് ഉണ്ട്. ഇപ്പോൾ താരത്തിന്റെതായി വൈറലായി കൊണ്ടിരിക്കുന്നത് താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്. തന്റെ പ്രാണനെ ചേർത്ത് പിടിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രം ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചു ഓഷ്യൻ ഓഫ് ലവ്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് ചുവടെ കമ്മന്റുകളുമായി എത്തിയത്.
അടുത്തിടെ താരം തന്റെ വിവാഹ ജീവിതത്തെപ്പറ്റിയും വിവാഹാലോചനയെ പറ്റിയും മനസ്സ് തുറന്നിരുന്നു. ക്യാമറയുമായോ മീഡിയമായോ ഒരു ബന്ധവുമില്ലാത്ത ആളായിരുന്നു അർജുൻ. തന്നെ അർജുന് അറിയില്ലായിരുന്നു. ഈ ആലോചനയെ കുറിച്ച് താൻ മനസ്സുതുറന്നത് സ്റ്റാർ മാജിക് എപ്പിസോഡിലൂടെയാണ്. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ് അവരെല്ലാവരും എന്റെ കൂടെ നിന്നത്. എല്ലാ ചടങ്ങുകളിലും അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആർട്ടിസ്റ്റുകൾക്ക് പുറമേ ക്രൂ മുഴുവൻ വന്നിരുന്നു. ഇപ്പോൾ തന്റെ ആരാധകരുടെ ഏറ്റവും വലിയ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.
താൻ അഭിനയിക്കുമോ എന്നായിരുന്നു ആരാധകർ ഒന്നാകെ ചോദിച്ചിരുന്നത്. ഇതുവരെ അതിനെക്കുറിച്ച് ഞാൻ പ്ലാൻ ഒന്നും ചെയ്തിട്ടില്ല. ഇതുവരെ ഞങ്ങൾ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല ഇനി എല്ലാം വഴിയേ താൻ അറിയിക്കാമെന്നാണ് ഐശ്വര്യ തന്റെ ആരാധകരെ അറിയിച്ചത്. ഐശ്വര്യയും അർജുനനും തമ്മിൽ നല്ല ചേർച്ചയുണ്ടെന്നും നിങ്ങളുടെ കുടുംബജീവിതം വളരെ സന്തോഷകരമായിരിക്കട്ടെ എന്നുമാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ആരാധകർക്ക് താരത്തിന്റെ കല്യാണത്തിനു ശേഷമുള്ള വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ഇനിയും വീഡിയോസും ചിത്രങ്ങളും പങ്കുവയ്ക്കണമെന്നാണ് ആരാധകർ പറയുന്നത്.