അമ്മക്ക് ഇന്ന് അറുപതാം പിറന്നാൾ; അമ്മക്ക് ഷഷ്ടിപൂർത്തി വിരുന്നൊരുക്കി ഉണ്ണി മുകുന്ദൻ, താരമാതാവിന് ആശംസയുമായി ആരാധകർ.!! | Unni Mukundan Mother 60 Th Birthday
Unni Mukundan Mother 60 Th Birthday : മലയാള സിനിമയിലെ യുവതാരമാണ് ഉണ്ണിമുകുന്ദൻ. 2011-ൽ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്നു. പിന്നീട് കുറച്ച് കാലം സിനിമയിൽ അത്ര സജീവമല്ലെങ്കിലും പിന്നീട് സംവിധായകനായും, നിർമ്മാതാവായും, നടനായും ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്.
മാളികപ്പുറം ഗംഭീര വിജയം തന്നെയായിരുന്നു കാഴ്ചവെച്ചത്. ഉണ്ണിയുടെ പുതിയ ചിത്രമായ ‘മാർക്കോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെയായിരുന്നു പുറത്തിറങ്ങിയത്. ചോ ര യിൽ കുളിച്ച് വായിൽ രക്തത്തിൽ പുരണ്ട കത്തി കടിച്ചു നിൽക്കുന്ന ഉണ്ണിയുടെ വ്യത്യസ്ത ലുക്ക് കണ്ട് പ്രേക്ഷകർ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
മാർക്കോയുടെ വിശേഷവും താരം തന്നെയാണ് പങ്കുവച്ചത്.ഇപ്പോഴിതാ താരത്തിൻ്റെ അമ്മയുടെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിൻ്റെ അമ്മയ്ക്ക് ഇന്ന് 60 വയസ് തികയുകയാണ്.’ദ ട്രൂ വോയ്സ്’ എന്ന ഫെയ്സ് ബുക്ക് പേജാണ് ഉണ്ണി മുകുന്ദൻ്റെ അമ്മയുടെ പിറന്നാൾ വിശേഷത്തിൻ്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്.
60 എന്നെഴുതിയ മനോഹരമായ കേക്ക് ഒരുക്കിയിരുന്നു.അച്ഛൻ്റെയും അമ്മയുടെയും സഹോദരിയുടെയും ഒപ്പമാണ് ഉണ്ണി അമ്മയുടെ പിറന്നാൾ ആഘോഷിച്ചത്. അമ്മയെക്കുറിച്ച് പറയുമ്പോൾ ഉണ്ണിയ്ക്ക് എപ്പോഴും പലതും പറയാനുണ്ടാവും. ഗുജറാത്തിൽ ജീവിച്ചപ്പോഴുള്ള അമ്മയുടെ വിശേഷങ്ങളൊക്കെ ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഉണ്ണിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.