ഇന്റർകാസ്റ്റ് മാര്യേജ് ആണ്.!! കുടുംബവിളക്ക് ശീതൾ വിവാഹിതയാകുന്നു, വരൻ ലക്ച്ചർ; വിശേഷങ്ങളുമായി ശ്രീലക്ഷ്മി ശ്രീകുമാർ.!! | Kudumbavilakku Sheethal Fame Sreelakshmi Sreekumar Marriage News
Kudumbavilakku Sheethal Fame Sreelakshmi Sreekumar Marriage News : മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്. ടിവി പരമ്പര റേറ്റിങ്ങുകളിൽ ഈ പരമ്പര മുൻപന്തിയിലാണ്. ഏഷ്യാനെറ്റിലൂടെയാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്.
സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പരമ്പരയിലെ പ്രധാന കഥാതന്തു. പരമ്പരയിൽ ഏത് എന്നതുപോലെ തന്നെ പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ശ്രീലക്ഷ്മി ശ്രീകുമാർ. നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു എങ്കിലും കുടുംബവിളക്ക് എന്ന പരമ്പരയിലെ വേഷമാണ് ശ്രീലക്ഷ്മിയെ കൂടുതൽ ജനപ്രിയയാക്കി മാറ്റിയത്.മിക്കപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെയാണ് ശ്രീലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളത്.
തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ താരവും മടിക്കാറില്ല. ഇപ്പോഴത്തെ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് വീണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നത്. അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ ഉള്ള താരത്തിന്റെ ഇന്റർവ്യൂ ആണ് ശ്രദ്ധ നേടുന്നത്. ഉടൻ ശ്രീലക്ഷ്മി വിവാഹിതയാകുമെന്നും കുടുംബവിളക്കിൽ നിന്ന് മാറുന്നുവെന്നും വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഈ ഇന്റർവ്യൂ. തനിക്ക് കല്യാണമാകുമ്പോൾ എല്ലാവരേയും അറിയിക്കുമെന്നാണ് തനിക്കെതിരെ ഉണ്ടായ വ്യാജ വാർത്തകളെ കുറിച്ച് ശ്രീലക്ഷ്മി പ്രതികരിച്ചത്. തനിക്കൊരു പ്രണയം ഉണ്ടെന്നും രണ്ട് പേരും ഒന്ന് സെറ്റിലായതിന് ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂവെന്നു നടി പറയുന്നു.
വാർത്ത വൈറലായതിനു ശേഷമുളള തന്റെ പ്രണയ്താവിന്റെ പ്രതികരണത്തെ കുറിച്ചും ശ്രീലക്ഷ്മി പറയുന്നുണ്ട്. അഭിനയരംഗത്തുള്ള ആളല്ല അദ്ദേഹമെന്നും പെട്ടെന്ന് ഒരു ദിവസം കൊണ്ട് വാർത്തകൾ വൈറലാവുകയായിരുന്നു എന്നും താരം പ്രതികരിച്ചു. ഞാനും വൈറലായോ എന്നായിരുന്നു അദേഹത്തിന്റെ റിയാക്ഷൻ എന്നും താരം പറയുന്നു. സ്വപ്നം വല്ലതും കാണുകയാണോ എന്ന് വരെ ഞങ്ങൾ വിചാരിച്ചുവെന്നുമാണ് ശ്രീലക്ഷ്മി ഇതിനെക്കുറിച്ചു പറയുന്നത്. തന്റെ പ്രണയത്തെ കുറിച്ച് ശ്രീലക്ഷ്മി പ്രതികരിക്കുന്നതിങ്ങനെ; പ്ലസ് വൺ പ്ലസ് ടുവിൽ വെച്ചായിരുന്നു തങ്ങൾ രണ്ടുപേർ പരിചയപ്പെട്ടത്. ട്യൂഷൻ ക്ലാസിൽ വെച്ചായിരുന്നു ആദ്യമായി കാണുന്നത്. ആ സമയത്തായിരുന്നു ഫേസ്ബുക്ക് തുടങ്ങുന്നത്. ചാറ്റിംഗിലൂടെ ആദ്യം സുഹൃത്തുക്കളാവുകയായിരുന്നു. പിന്നീട് പ്രണയത്തിലായെന്നും താരം പറയുന്നു.കൂടാതെ തങ്ങളുടെ പ്രണയം വീട്ടിൽ അറിയാമെന്നും കുടുംബത്തിൽ നിന്ന് എതിർപ്പ് ഇല്ലെന്നും, ഞങ്ങൾ തമ്മിൽ കഴിഞ്ഞ ആറുവർഷമായി പ്രണയത്തിലാണെന്നും കുടുംബത്തിന്റെ സമ്മതത്തോടെയാണ് ഞങ്ങളുടെ ബന്ധം മുൻപോട്ട് പോകുന്നതെന്നും താരം പറയുന്നു.