പിറന്നാളിന് പുതിയ ഒരു അതിഥി കൂടി.!! ഞങ്ങൾ പച്ചയിലേക്ക് പോകുന്നു; ടാറ്റ പഞ്ച് EV സ്വന്തമാക്കി നടി ശ്രുതി ലക്ഷ്മി.!! | Sruthi Lakshmi New Car Tata Punch EV
Sruthi Lakshmi New Car Tata Punch EV : നിരവധി സിനിമകളിലൂടെയും സീരീസുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രുതി ലക്ഷ്മി. നടി എന്ന രീതിയിൽ മാത്രമല്ല നർത്തകി എന്ന രീതിയിലും മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ്.
ലവ് ഇൻ സിംഗപ്പൂർ, ദളമർ മരങ്ങൾ, പ്ലസ് ടു, ഭാര്യ സ്വന്തം സുഹൃത്ത്, വീരപുത്രൻ, പാച്ചുവും കോവാലനും, ഹോളിഡേയ്സ്, മിഴി തുറക്കൂ, പത്തേമാരി, എന്നിവ താരം അഭിനയിച്ച ചില മലയാള സിനിമകളാണ്. മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിലും താരം കണ്ടസ്റ്റന്റ് ആയി എത്തിയിരുന്നു. 2016 ലാണ് താരം വിവാഹിതയാകുന്നത്. ഡോക്ടറായ അവിൻ ആന്റണിയാണ് പ്രിയ താരത്തിന്റെ ഭർത്താവ്.
സിനിമയിലെ താരങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം ഒത്തുചേർന്ന ഒരു വിവാഹമായിരുന്നു ഇരുവരുടെയും. എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഭർത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം തന്നെ തന്റെ ഔദ്യോഗിക പേജുകളിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ ശേഷവും അഭിനയ ലോകത്തും നൃത്തലോകത്തും സജീവമാണ് നടി. ബാലതാരമായി എത്തി അഭിനയ ലോകത്ത് സജീവമായ വ്യക്തിയാണ് ശ്രുതി.
ഇപ്പോഴിതാ താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച മറ്റൊരു വാർത്തയാണ് ജനശ്രദ്ധ നേടുന്നത്. ടാറ്റയുടെ പഞ്ച് EV എന്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇലക്ട്രോണിക് വെഹിക്കിൾ ആണ് ഇത്. അതുകൊണ്ടുതന്നെ താരം പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ ചേർത്തിരിക്കുന്ന കുറിപ്പ് ”Going green” എന്നാണ്. ഈ കാറിന്റെ എക്സ് ഷോറൂം പ്രൈസ് വരുന്നത് 11 ലക്ഷം മുതൽ 15 ലക്ഷം വരെയാണ്. 25 മുതൽ 35 കkWh ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിനുള്ളത്. പുതിയ കാർ വാങ്ങുന്ന വീഡിയോയിൽ താരത്തിനൊപ്പം ഭർത്താവ് ആൽവിനും ഉണ്ട്. നിരവധി താരങ്ങളും ആരാധകരുമാണ് ഈ വീഡിയോയുടെ താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.