എന്നെ കാണാൻ ഇവിടെ ആര് വരാനാ.!? ഉറ്റവരും ഉടയവരും ഇല്ല; ഓർമ്മയുടെ വേരുകൾ നഷ്ടപ്പെടുമ്പോഴും മോഹൻലാലിനേയും മമ്മുട്ടിയെയും ഓർത്തെടുത്ത് നടൻ ടിപി മാധവൻ.!! | Actor TP Madhavan Current Health Condition In Gandhi Bhavan
Actor TP Madhavan Current Health Condition In Gandhi Bhavan : മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്നു ടി പി മാധവൻ. മലയാള സിനിമയുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം മിനിസ്ക്രീനിലും സജീവ സാന്നിധ്യമായിരുന്നു.
എന്നാൽ സിനിമാ ജീവിതമൊക്കെ ഉപേക്ഷിച്ച് ഹരിദ്വാറിലേക്ക് പോയ അദ്ദേഹം അവിടെ നിന്ന് പക്ഷാഘാതം വന്നതിനെ തുടർന്ന് തിരികെ എത്തിയത് തിരുവനന്തപുരത്തെ ഗാന്ധിഭവനിലേക്കാണ്. ഇപ്പോൾ 8 വർഷത്തോളമായി പത്തനാം പുരത്തെ ഗാന്ധിഭവനിലെ അന്തേവാസിയാണ് അദ്ദേഹം. കുടുംബമൊക്കെ ഉപേക്ഷിച്ച നിലയിലാണ്. എന്നാൽ ഈ വർഷത്തെ ടി പി മാധവൻ്റെ ഓണദിവസമാണ് വൈറലായി മാറുന്നത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഓർമ്മ പോലും നശിച്ച ഒരു അവസ്ഥയിലേക്കാണ് എത്തി നിൽക്കുന്നത്. ഇത്രയും വർഷം സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നിട്ടുപോലും അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാൻ സഹപ്രവർത്തകരിൽ ചുരുക്കം പേർ മാത്രമാണ് വന്നത്. പത്തനാംപുരത്തെ എംപിയായ ഗണേഷ് കുമാർ, സുരേഷ് ഗോപി, ജയരാജ് വാര്യർ, നടിചിപ്പി, നിർമ്മാതാവ് എം രഞ്ജിത്ത്, മധുപാൽ തുടങ്ങിയവർ.
എന്നാൾ ജീവിതാവസാനം വരെ ഗാന്ധിഭവനിലെ ചികിത്സയും, ജീവിതവും സുഖമമായിരിക്കുമെന്നും ഗാന്ധിഭവനിലെ വൈസ് ചെയർമാൻ അറിയിക്കുകയുണ്ടായിരുന്നു. ഈ വർഷത്തെ ഓണത്തിന് ഗാന്ധിഭവനിൽ ചെന്നവർ ഓർമ്മശക്തി നഷ്ടപ്പെട്ട് പലതും പറയുന്ന ടി പി മാധവനെയാണ് കണ്ടത്. “ഓണം ഗംഭീരമായിരുന്നുവെന്നും, എൻ്റെ അച്ഛൻ എന്നെ കാണാൻ വന്നതിനു ശേഷം തിരിച്ചു പോയെന്നും, ഓണസദ്യയൊക്കെ നല്ലതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.”
ഈ വർഷത്തെ ഓണത്തിന് ഏതെങ്കിലും സഹപ്രവർത്തകരെ പ്രതീക്ഷിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ആർക്കും വരാൻ സമയമില്ലെന്നും, റോഡൊക്കെ മോശമാണെന്നും പറയുകയാണ് അദ്ദേഹം.’ കുടുംബം ഉപേക്ഷിച്ച അദ്ദേഹത്തെ കാണാൻ അദ്ദേഹത്തിൻ്റെ മകൻ വന്നിരുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ അങ്ങനെയൊന്നും നടന്നിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഈ വർഷത്തെ ഓണത്തിന് അദ്ദേഹത്തെ കാണാൻ സഹപ്രവർത്തകർ ആരെങ്കിലും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, എന്നാൽ അതൊന്നും നടന്നില്ലെന്നുമാണ് കാണാൻ കഴിയുന്നത്. ഗാന്ധിഭവനിലെ ഓണത്തിൽ സജീവമായിരുന്ന ടി പി മാധവൻ ഈ വർഷം ഒഴിഞ്ഞുമാറി നിൽക്കുകയാണ്.