പിറന്നാളിന് മറ്റൊരു സന്തോഷ വാർത്തയും കൂടി ഉണ്ട്; പാട്ടിന്റെ ലോകത്ത് 25 കാരന് ജീവിതത്തിൽ ഇന്ന് 44, ജന്മദിനത്തിൽ ഇരട്ടി മധുരമായി ദീപ്തിയും കുടുംബവും.!! | Vidhu Prathap Birthday Celebration Of 44

Vidhu Prathap Birthday Celebration Of 44 : പിന്നണി ഗാനരംഗത്തിലൂടെ മലയാളികൾക്കു മുന്നിൽ ശ്രദ്ധേയനായ ഗായകനാണ് വിധു പ്രതാപ്. ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് സജീവ സാന്നിധ്യമാണ് വിധു പ്രതാപും ഭാര്യ ദീപ്തിയും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും ചാനൽ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായി മാറുകയായിരുന്നു ഇവർ.

അടുത്തിടെ വിധുപ്രതാപന്റെ റിയാലിറ്റി ഷോയിൽ അതിഥിയായി ദീപ്തിയും എത്തിയത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളും തുറന്നുപറച്ചിലുകളും വൈറലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം ആയിരുന്നു ദീപ്തി തന്റെ ലൈഫിലേക്കുള്ള കടന്നുവരവ് എന്ന് വിധു അന്ന് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരത്തിന്റെ പിറന്നാൾ ആണ് ഇന്ന്.

ഇപ്പോൾ വിധുവിന് പിറന്നാൾ ആശംസകൾ നൽകി പങ്കുവെച്ച ദീപ്തിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രം പങ്കുവെച്ച് ദീപ്തി ഇങ്ങനെ കുറിച്ചു “ 25 വർഷമായി പാട്ടിന്റെ ലോകത്ത് ജീവിക്കുന്ന മനുഷ്യന് പിറന്നാൾ ആശംസകൾ. നിന്റെ യാത്രയുടെ തുടക്കത്തിൽ ഞാൻ കൂടെ ഉണ്ടായിരുന്നില്ല, എന്നാൽ ജീവിതം എന്തൊക്കെ പ്രശ്നങ്ങൾ മുന്നിലേക്ക് കൊണ്ടുവന്നാലും സമചിത്തതയോടെ അതിനെ നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു ബുദ്ധിമുട്ടുള്ള സമയമോ വിജയമോ ആവട്ടെ നീ ഒരിക്കലും തലകുനിച്ചിട്ടില്ല. സ്റ്റേജിലെയും ഒരുപോലെ വീട്ടിലേയും റോക്സ് സ്റ്റാർ ആണ് നിങ്ങൾ.

എന്നാണ് വിധുവിനു പിറന്നാളാശംസകൾ നേർന്നുകൊണ്ട് ഭാര്യ ദീപ്തി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കുറിച്ചത്. വിധുവിനോടൊപ്പം ഉള്ള മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പിറന്നാൾ ആശംസകൾ നൽകിയത്. നിരവധി ആരാധകരാണ് പോസ്റ്റിനു ചുവടെ വിധു പ്രതാപിന് പിറന്നാൾ ആശംസകൾ നൽകിയത്. കൂടാതെ നിരവധി ഗായകരുടെ കമന്റുകളും കാണാം. ഇരുവരും തമ്മിലുള്ള ബോണ്ടിനെ പറ്റി മുൻപ് ചാനലിൽ വന്നപ്പോൾ താരങ്ങൾ തുറന്നു പറഞ്ഞിരുന്നു ഒരാൾ ഡാൻസറും മറ്റേയാൾ ഗായകനുമായതിനാൽ വഴക്ക് തീരെ കുറവാണ്. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പരസ്പരം മനസ്സിലാക്കി മുന്നേറുന്നത് തന്നെയാണ് എന്ന് പറഞ്ഞിരുന്നു.

Vidhu PrathapVidhu Prathap BirthdayVidhu Prathap Birthday Celebration