ചുവന്ന ഗൗണിൽ നിൽക്കുന്ന കുഞ്ഞ് സുന്ദരി ആരെന്നറിയാമോ…?🥰😘 പത്താം ജന്മദിനം ആഘോഷിച്ചു ജയസൂര്യയുടെ മകൾ…😍🔥 ആരും കൊതിക്കുന്ന യൂണികോൺ കേക്ക് മുറിച്ച് പിറന്നാൾക്കാരി🎂👌

ചുവന്ന ഗൗണിൽ നിൽക്കുന്ന കുഞ്ഞ് സുന്ദരി ആരെന്നറിയാമോ…?🥰😘 പത്താം ജന്മദിനം ആഘോഷിച്ചു ജയസൂര്യയുടെ മകൾ…😍🔥 ആരും കൊതിക്കുന്ന യൂണികോൺ കേക്ക് മുറിച്ച് പിറന്നാൾക്കാരി🎂👌 ജയസൂര്യ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന കുറെ സിനിമകൾ മലയാളികൾക്ക് ഉണ്ട്. എന്നാൽ ഒരു അഭിനയതാവ് എന്നതിലുപരി നല്ലൊരു വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് മലയാളികളുടെ പ്രിയപ്പെട്ട ജയേട്ടൻ.

വിവിധ തരത്തിൽ വെല്ലു വിളികൾ ഉയർത്താൻ തക്ക വണ്ണമുള്ള പല വേഷങ്ങളും ചെയ്ത് ജയസൂര്യ നമ്മെ ഞെട്ടിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മലയാളികൾ ജയസൂര്യയെ കാണുന്നത്. ജയസൂര്യയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. ഭാര്യയായ സരിതയുടെയും ആരാധകരാണ് മലയാളികൾ. വളരെ നല്ലൊരു ഫാഷൻ ഡിസൈനർ കൂടിയാണ് സരിത. തൃശൂർ പൂരം, സണ്ണി എന്നീ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് സരിത.

പലപ്പോഴും ഇവരുടെ ഫാമിലി ഫോട്ടോയിൽ സരിത ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആവുന്നത്. ജയസൂര്യയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകൻ അദ്വൈത്. രണ്ടാമത്തെ മകൾ വേദ. കഴിഞ്ഞ ദിവസം വേദയുടെ പിറന്നാൽ ആയിരുന്നു. പിറന്നാൽ ദിനത്തിൽ ചുവന്ന നിറത്തിലുള്ള ഗൗൺ ധരിച്ചാണ് വേദ എത്തിയത്. ഇത് സരിതയുടെ ഡിസൈനിംഗ് കമ്പനി ആയ സരിത ജയസൂര്യ ഡിസൈൻ കമ്പനിയിൽ ചെയ്തതാണ്. വേദയുടെ പത്താം പിറന്നാളിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഡ്രസ്സിംഗ് രീതിയിലാണ് എത്തിയത്.

ഇതിൻ്റെ ഫോട്ടോസ് എല്ലാം തന്നെ ജയസൂര്യയും സരിതയും തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഷയർ ചെയ്തിരുന്നു. സെലിബ്രിറ്റികൾ അടക്കം പലരും ഇത് ഷയർ ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മഞ്ഞയും വെള്ളയും കൊണ്ട് അലങ്കരിച്ച ബലൂണുകൾക്ക് നടുവിൽ നിൽക്കുന്ന വേദയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. റോസ് നിറത്തിൽ യൂണികോൺ കേക്കും പിറന്നാൽ ദിനത്തിലെ ഒരു പ്രധാന ആകർഷണം ആയിരുന്നു.