ഈ സത്യമറിയാതെ എന്തൊക്കെ ചെയ്താലും വായ നാറ്റം മാറില്ല…!!

ഈ സത്യമറിയാതെ എന്തൊക്കെ ചെയ്താലും വായ നാറ്റം മാറില്ല…!! വായിൽ നിന്ന് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള ദുർഗന്ധം വമിക്കുന്ന അവസ്ഥയാണിത്. വൈദ്യശാസ്ത്രപരമായി ഇതിനെ ഹലിറ്റോസിസ് എന്നു പറയുന്നു. ഫെറ്റർ ഒറിസ്, ഓറൽ മാൽഓഡർ, ഫെറ്റർ എക്സ് ഓറെ തുടങ്ങിയ പേരുകളുമുണ്ടിതിന്. വായ്നാറ്റം മൂലമോ വായ്നാറ്റം ഉണ്ടോ എന്ന സംശയം മൂലമോ നമ്മിൽ പലരും ചില സാഹചര്യങ്ങളിൽ അസ്വസ്ഥരാവാറുണ്ട്.

ഏകദേശം കൂടുതൽ ശതമാനം ആളുകൾ തങ്ങൾക്ക് വായ്നാറ്റം ഉണ്ടെന്നാണ് കരുതുന്നത്. തങ്ങൾക്ക് വായ്നാറ്റം ഇല്ലെങ്കിൽ കൂടി അതെ കുറിച്ച് അമിതമായ ഉത്കണ്ഠ വച്ചുപുലർത്തുന്നവരാണ് ചിലർ. എന്നാൽ, മറ്റു ചിലർക്കാവട്ടെ വായ്നാറ്റം ഉണ്ടെങ്കിലും അതേക്കുറിച്ച് അറിവുണ്ടായിരിക്കില്ല. വായ്നാറ്റത്തെക്കുറിച്ച് സ്വയം വിലയിരുത്തുന്നത് പ്രയാസമായതിനാൽ നിങ്ങൾ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ചോദിച്ചു മനസ്സിലാക്കുന്നതായിരിക്കും ഉത്തമം.

ബന്ധപ്പെട്ട 90 ശതമാനം കേസുകളിലും വായക്കുള്ളിൽ തന്നെയുള്ള പ്രശ്നങ്ങളാണ് വായ്നാറ്റത്തിനു കാരണമാവുന്നത്. ബാക്കിയുള്ള കേസുകളിൽ ഇതിന് വായയുമായി ബന്ധമുണ്ടാവില്ല. വായിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പല്ലിലും നാവിലും ബാക്ടീരിയകളുടെ സാന്നിധ്യം സൃഷ്ടിക്കും. ബാക്ടീരിയകൾ ഭക്ഷണപദാർത്ഥങ്ങൾ വിഘടിപ്പിക്കുമ്പോൾ ദുർഗന്ധമുള്ള ചില വാതകങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രധാനമായും അതിവേഗം വാതകമായി മാറുന്നതും ദുർഗന്ധമുള്ളതുമായ സൾഫർ സംയുക്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Baiju’s Vlogs