ഇതെന്റെ ധ്യാനുട്ടനുള്ള പിറന്നാൾ സമ്മാനം.!! വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും ഒന്നിച്ചു; ഹൃദയം ടീം വീണ്ടും ഗംഭീര തിരിച്ചു വരവ്.!! | Varshangalkku Shesham Pack Up Happy News On Dhyan Sreenivasan Birthday

Varshangalkku Shesham Pack Up Happy News On Dhyan Sreenivasan Birthday : വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്കുശേഷം ചിത്രീകരണം പൂർത്തിയായി ഉടൻ പ്രദർശനത്തിന് എത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ ഹൃദയത്തിനുശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമയുടെ ചിത്രീകരണം പൂർത്തിയായത് 40

ദിവസങ്ങൾക്ക് ശേഷമാണ്. തന്റെയൊപ്പം നല്ല ഒരു ടീം ഉള്ളതുകൊണ്ടാണ് ഇത്രയും വേഗം ചിത്രീകരണം പൂർത്തിയായതെന്നും വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ധ്യാൻ ശ്രീനിവാസന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. അതിന്റെ സന്തോഷവും ധ്യാൻ ശ്രീനിവാസൻ തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു ഹൃദയത്തിനുശേഷം പ്രണവ്

മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കുശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും നിവിൻ പോളിയും കേന്ദ്രകഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവർക്ക് പുറമേ ബേസിൽ ജോസഫ്, നീരജ് മാധവൻ, നിതാപിള്ള, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. മെറി ലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രം

പ്രഖ്യാപനസമയം മുതൽ തന്നെ നിരവധി ആരാധകരെ നേടിയെടുത്തിരുന്നു. പ്രണവ് – കല്യാണി കോമ്പോയിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾക്ക് സിനിമാപ്രേമികൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അത് വിനീത് ശ്രീനിവാസന്റെ തിരക്കഥയിലും സംവിധാനത്തിലുമാണ് പുറത്തിറങ്ങുന്നതെങ്കിൽ ആരാധകരുടെ എണ്ണം വർദ്ധിക്കുന്ന ഒരു കാഴ്ചയും കാണാൻ കഴിയുന്നുണ്ട്. ഇത്തവണയും ആരാധകരുടെ പ്രതീക്ഷകൾക്ക് ഈ ചിത്രം മങ്ങൽ ഏൽപ്പിക്കില്ല എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തവണത്തെ പുതുവർഷത്തിന് വിനീത് ശ്രീനിവാസൻ, നിവിൻ പോളി, ധ്യാൻ, പ്രണവ്, കല്യാണി കോംബോയിൽ എത്തുന്ന ചിത്രത്തിന് നിരവധി ആരാധകരെ നേടാൻ കഴിയുമെന്ന കാര്യത്തിലും ബോക്സോഫീസ് കളക്ഷൻ ഹിറ്റുകൾ ഭേദിക്കും എന്ന കാര്യത്തിലും ആരാധകർക്ക് സംശയമില്ല.