ചൂൽ സ്ഥാനം തെറ്റി സൂക്ഷിച്ചാൽ ഫലം ദാരിദ്ര്യം.!! ചൂല് ഈ സ്ഥാനത്തു വെക്കൂ ധനം കുമിഞ്ഞു കൂടും; | Vaastu For Brooms Astrology Malayalam

Vaastu For Brooms Astrology : വീട്ടിലെ ഓരോ വസ്തുക്കളും സൂക്ഷിക്കുന്നതിന് വാസ്തുശാസ്ത്രപരമായി ഓരോ സ്ഥാനങ്ങളുണ്ട്. അപകടങ്ങൾ തുടങ്ങി നമ്മൾ ശ്രദ്ധിക്കാതെ മാറ്റിനിർത്തുന്ന ചെറിയ കാര്യങ്ങളായിരിക്കും ഒരുപക്ഷേ വലിയ അനന്തരഫലങ്ങൾ ഉണ്ടാക്കുന്നത്. വീട്ടിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് ഇത്തരത്തിൽ വളരെയധികം പ്രാധാന്യം അറിയിക്കുന്ന ഒന്നാണ്. പലരും ഇതിനെ അത്രത്തോളം ഗൗരവത്തിൽ കാണാറില്ല. എന്നാൽ ഇനിമുതൽ ആ മനോഭാവം മാറ്റിക്കോളൂ…

ധനപരമായ പുരോഗതിയെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ് വീട്ടിലെ ചൂൽ എന്ന് മനസ്സിലാക്കുക. ചൂൽ പണ്ടുകാലത്ത് വീടുകളിൽ തന്നെയാണ് ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് കടകളിൽ നിന്നും വാങ്ങുന്നു എന്നുള്ളതാണ് പ്രധാനമായ വ്യത്യാസം. എങ്കിലും ഉപയോഗം ഒന്നുതന്നെയാണ്.ഇത് വെയ്ക്കുന്ന ദിശ, എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങൾ വീട്ടിലെ ധനവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന കാര്യം എത്രപേർക്ക് അറിയാം. എല്ലാവരും ഉപയോഗിക്കുന്ന ഒന്നുതന്നെയാണല്ലോ ഈ വസ്തു.

മുറ്റമടിക്കാനും വീടിന്റെ അകം വൃത്തിയാക്കാനും എല്ലാം മിക്ക വീടുകളിലും ഒന്നിലധികം ചൂലുകളും ഉണ്ടായിരിക്കും. ഇവ അലക്ഷ്യമായി വെച്ചിരിക്കുന്നതും കാണാൻ സാധിക്കും. എന്നാൽ ധനപരമായി നല്ലഫലം ലഭിക്കുന്നതിനും ഒരു വീടിന്റെ വാസ്തുശാസ്ത്രപരമായും പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്ന് അറിയുക. വീടിൻറെ ഈശാനകോൺ അതായത് വടക്ക് കിഴക്കേ മൂലയിൽ ചൂൽ സൂക്ഷിക്കാൻ ആയിട്ട് പാടില്ല.വീടിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ഇത്. കന്നിമൂല അതുപോലെ തന്നെ അഗ്നിമൂല എന്നിവിടങ്ങളിലും ചൂൽ വെക്കാതെ ശ്രദ്ധിക്കണം.

ചൂൽ തേഞ്ഞ് ഇല്ലാതായിട്ട് വീണ്ടും അത് തന്നെ ഉപയോഗിക്കുന്നതും പതിവാണ്. പുതിയത് അല്പം വെള്ളം തെളിച്ച് വൃത്തിയാക്കിയതിനു ശേഷം ഉപയോഗിക്കണമെന്ന് പറയുന്നത്. മഞ്ഞൾ വെള്ളം തളിക്കുന്നതും അനുയോജ്യമാണ്. ചില നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങളിൽ ചൂൽ ഒഴിവാക്കുന്നതും വളരെ നല്ലതാണ്. ചുമരിൽ വെയ്ക്കുന്നതിന് പകരം തറയിൽ സമാന്തരമായി കിടത്തിയിടുന്നതാണ് നല്ലത്. ഇത് ഐശ്വര്യം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. തീർച്ചയായും നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും.Video Credit : EasyHealth

Rate this post