അമ്മയെ മാമൂട്ടി മകൾ.!! മാസങ്ങൾ നീണ്ട കഠിന പ്രയത്നം ഇന്ന് അരങ്ങേറി; ആശാ ശരത്തിന് താങ്ങും തണലുമായി ഉത്തര ശരത്ത്.!! | Uthara Sharath Feeding Her Mother Asha Sharath

Uthara Sharath Feeding Her Mother Asha Sharath : സംസ്ഥാന യുവജനോത്സവത്തിന് സ്വാഗതനൃത്തച്ചുവടുകൾ വച്ച് പ്രേക്ഷകരുടെ പ്രിയതാരം ആശ ശരത്ത്; അമ്മയ്ക്ക് പൂർണ്ണ പിന്തുണയുമായി പ്രിയ മകൾ ഉത്തരയും. മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ആശ ശരത്ത്. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന വ്യക്തി. കേരളത്തിൽ അറിയപ്പെടുന്ന നർത്തകയും ഒരു ബിസിനസ് വനിതയും കൂടിയാണ് ഇവർ.

ദൃശ്യം എന്ന സിനിമയിലെ ഐജി വേഷമാണ് ആശ ശരത്തിനെ മികച്ച നടിയെന്ന പ്രശസ്തിയിലേക്ക് ഉയർത്തിയത്. ശരത്താണ് ജീവിത പങ്കാളി. ആശാ ശരത്തിന് 2 മക്കളാണ്. ഉത്തരയും കീർത്തനയും. ഉത്തരയുടെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളരെയധികം വൈറലായിരുന്നു. അമ്മയെ പോലെ തന്നെ മകൾ ഉത്തരയും അറിയപ്പെടുന്ന ഒരു നർത്തകയാണ്. ഇപ്പോഴിതാ പ്രിയതാരത്തെ കുറിച്ചുള്ള മറ്റു ചില വാർത്തകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞകൊല്ലം സംസ്ഥാന സ്കൂൾ യുവജന വേദിയിൽ മുഖ്യാതിഥിയായി എത്തിയിരുന്ന ആശാ ശരത്ത് ഇത്തവണ അതേ ചടങ്ങിൽ എത്തിയത് നൃത്തവും മുദ്രകളും കൊണ്ട് സ്വാഗത നൃത്തം അവതരിപ്പിച്ച വിദ്യാർത്ഥികളെ സ്വീകരിക്കാൻ ആയിരുന്നു. സ്വാഗതം നൃത്തം അവതരിപ്പിക്കുമെന്ന് കഴിഞ്ഞതവണ നൽകിയ വാഗ്ദാനമാണ് ഇത്തവണ ആശ പാലിച്ചിരിക്കുന്നത്. ഒരു മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് കലോത്സവ വേദിയിൽ ആശയം തന്റെ 50 കുട്ടികളും അടങ്ങുന്ന സംഘം നൃത്തം വെച്ചത്. ഇതിനു മുൻപ് ആശാ ശരത്ത് മത്സരവേദിയിൽ കയറിയിട്ടുള്ളത് മത്സരാർത്ഥിയായിട്ടാണ്.

1989 ൽ കുച്ചിപ്പുടിയും ഭരതനാട്യവും താരം അവതരിപ്പിച്ചിരുന്നു. ഈ വാർത്തക്കൊപ്പം ആശാ ശരത്തും മകൾ ഉത്തരയും ഒന്നിച്ചുള്ള മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ആശ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ. ”സാധാരണ ഞാൻ അവൾക്കാണ് വാരി കൊടുക്കാറുള്ളത് ഇത്തവണ അവൾ എനിക്ക് വാരി തരുന്നു. സ്കൂൾ കലോത്സവ വേദിയിൽ കയറാൻ അവസരം കാത്തു നിൽക്കുന്ന കുട്ടിയുടെ അതേ എക്സൈറ്റ്മെന്റ് എനിക്കുമുണ്ട്. സാധാരണ എനിക്ക് എൻറെ അമ്മയാണ് ഭക്ഷണം നൽകാറ് ഇത്തവണ എനിക്ക് എന്റെ മകളാണ് ഭക്ഷണം വാരി തരുന്നത്’ എന്നും ആശ പറയുന്നു”. “ഇതെല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു” എന്ന് പറയുന്ന ഉത്തരയുടെ വാക്കുകളോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്.