കന്നടയിൽ നിന്ന് തിരിച്ചെത്തി മലയാളത്തിന്റെ മകൾ.!! വേദിയിൽ കളിചിരിയും കുസൃതിയുമായി ഭാവന; പ്രേക്ഷകരെ ചിരിപ്പിക്കാൻ ഭാവന – ഉർവശി പുതിയ കൂട്ടുക്കെട്ട്.!! | Urvasi Bhavana New Movie Production No 1

Urvasi Bhavana New Movie Production No 1 : മലയാളി പ്രേക്ഷകർക്ക് തമാശ ചിത്രങ്ങളോട് പ്രത്യേകം തന്നെ ഒരു ഇഷ്ടമുണ്ട് . എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ഒരുപാട് കോമഡി ജോണർ ചിത്രങ്ങൾ മലയാളത്തിൽ വൻ ഹിറ്റായിട്ടുമുണ്ട്. നായികമാരിൽ അപൂർവ്വം പേരാണ് സിനിമകളിൽ തമാശ മനോഹരമായി കൈകാര്യം ചെയ്യാറുള്ളത് അതിൽ രണ്ട് പേരാണ് ഉർവശിയും ഭാവനയും.

ഏത് വേഷത്തിൽ ആണെങ്കിലും മലയാളികളെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഉർവശി. മുൻനിര നായികയായി തിളങ്ങുന്ന കാലത്തും വലുതോ ചെറുതോ എന്ന് നോക്കാതെ ഏത് കഥാപാത്രത്തെയും ഏറെ തന്മയത്വത്തോടെ ചെയ്യാൻ ഉർവശിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ ഒരു സൂപ്പർ താരമാണ് ഉർവശി.

ഈയടുത്ത് താരം അഭിനയിച്ചു പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റ് സിൻസ് 1962 മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ചിത്രത്തിൽ ഇന്നസെന്റിന്റെ നായികയായി ആണ് ഉർവശി അഭിനയിച്ചത്. ഇപ്പോഴിതാ ഉർവശി പ്രധാന കഥാപാത്രമായി വരുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ വെച്ച് കഴിഞ്ഞ ദിവസം നടന്നു. ഭാവനയും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഉർവശിയെയും ഭാവനയെയും കൂടാതെ മണിയൻപിള്ള രാജു, ശ്രീനാഥ് ഭാസി, പ്രിയ പി വാര്യർ, മാളവിക നായർ അനിഘ നാരായണൻ, അഭിറാം രാധാകൃഷ്ണൻ, അൽത്താഫ് സലിം എന്നീ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഇന്ദ്രജിത്ത് രമേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

23 ഡ്രീംസിന്റെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദർ ആണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിങ്ങും ഇഫ്തി സംഗീത സംവിധാനവും നിർവഹിക്കുന്നു. ബിനെന്ദ്ര മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോമഡി ചിത്രം ആയത് കൊണ്ട് തന്നെ നീണ്ട ഇടവേളക്ക് ശേഷം ഉർവശിയുടെ തകർപ്പൻ പ്രകടനം കാണാൻ കഴിയും എന്നതിൽ സംശയമില്ല. ഭാവനയും ഉർവശിയും ഒരുമിച്ചെത്തുന്ന ആദ്യത്തെ ചിത്രം കൂടിയാണ് ഇത്.ഇരുവരും തമ്മിലുള്ള കോമ്പോ കാണാൻ കഴിയും എന്നതും ഏറെ സന്തോഷകരമായ വാർത്തയാണ്.