മൂത്രത്തിൽ പഴുപ്പ് ഒരിക്കലും വരില്ല ഈ കാര്യം ശ്രദ്ധിച്ചാൽ…!!

മൂത്രാശയത്തിന്റെ ഘടനാവ്യതിയാനങ്ങൾ മൂത്രക്കടച്ചിലിന് ഒരു കാരണമാണ്. മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രം എളുപ്പം അണുബാധയ്ക്ക് വിധേയമാകും. മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിന് തടസ്സമുണ്ടാക്കുന്ന എന്തും ഇങ്ങനെ മൂത്രം കെട്ടിനിൽക്കാൻ കാരണമാകും. പ്രായമായ സ്ത്രീകളിൽകാണുന്ന മൂത്രദ്വാരം ചുരുങ്ങിപ്പോകൽ, പുരുഷന്മാരിൽ കാണുന്ന മൂത്രനാളിയുടെ ചുരുങ്ങൽ, പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം, മൂത്രസഞ്ചിയിലെ കല്ലുകൾ ഇവയെല്ലാംതന്നെ മൂത്രം കെട്ടിനിൽക്കാനും പഴുപ്പിനും കാരണമാണ്. ചില രോഗങ്ങൾ മൂത്രസഞ്ചിയുടെ ശക്തികുറയാൻ കാരണമാകുന്നു.

മുഴുവൻ മൂത്രവും പുറത്തോട്ടുകളയാനുള്ള കഴിവ്‌ കുറയുമ്പോഴും മൂത്രം കെട്ടിനിൽക്കാം. പിന്നെ മൂത്രസഞ്ചിയിൽനിന്ന്‌ വൃക്കയിലേക്ക് മൂത്രം തിരിച്ചുപോവുമ്പോഴും വൃക്കയിൽ കല്ല്, മൂത്രനാളിയിൽ കാണുന്ന തടസ്സങ്ങൾ എന്നിവയും മൂത്രപ്പഴുപ്പിന് കാരണമാണ്. പ്രമേഹരോഗികൾ, ഗർഭിണികൾ എന്നിവരിൽ മൂത്രപ്പഴുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ കൊണ്ടുതന്നെ അണുബാധ മനസ്സിലാക്കാം. മൂത്രം പരിശോധിച്ച് അണുബാധയുടെ കാഠിന്യവും രോഗാണുവിന്റെ വിധവും മനസ്സിലാക്കാം. ഏതൊക്കെ ആന്റിബയോട്ടിക്കുകളാണ് അണുവിന് ഹാനികരം എന്നും മനസ്സിലാക്കാം. മറ്റുപരിശോധനകൾ ചെയ്യുന്നത് രോഗിയുടെ ചില വിശേഷതകൾ നോക്കിയാണ്.

രക്തപരിശോധന, സ്കാനിങ് എന്നിവ വേണ്ടിവരും ചിലരിൽ. ഇടവിട്ടുവരുന്ന മൂത്രപ്പഴുപ്പ്, പ്രമേഹം, ഗർഭിണികൾ, പാർക്കിൻസോണിസം തുടങ്ങിയ രോഗമുള്ളവർ ഇവർക്ക് കൂടുതൽ പരിശോധനവേണം. തുടരെയുണ്ടാവുന്ന മൂത്രപ്പഴുപ്പിന്റെ കാരണം കണ്ടുപിടിച്ച് ചികിത്സചെയ്യാനാണ് ഇത്തരത്തിൽ പരിശോധനകൾ കൂട്ടുന്നത്. ഒരു സാധാരണ മൂത്രപരിശോധന ആദ്യം നടത്തണം. പഴുപ്പിന്റെ കോശങ്ങൾ ധാരാളമായി കാണും ചിലപ്പോൾ രക്തകോശങ്ങളും കാണും. ചിലപ്പോൾ പഴുപ്പിന്റെ കോശങ്ങൾ വളരെ കുറവായിരിക്കും. എന്നാൽ, രോഗലക്ഷണങ്ങൾ കൂടുതലുണ്ടാവും. ചിലപ്പോഴൊക്കെ ഇങ്ങനെ കാണാറുണ്ട്‌. ഇതുപോലെ വലിയ രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരാളുടെ മൂത്രത്തിൽ പഴുപ്പിന്റെ കോശങ്ങൾ കൂടുതലായി കാണാറുണ്ട്‌. മൂത്രം കൾച്ചർ പരിശോധനയ്ക്ക്‌ വിധേയമാക്കി ചികിത്സ നിശ്ചയിക്കണം.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Arogyam