Uppum Mulakum Rishi Kumar Aiswarya Unni Haldi : സോഷ്യൽ മീഡിയയിലെ ആകെ ചൂടുള്ള ചർച്ചാവിഷയം ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായി മാറിയ റിഷിയുടെ കല്യാണവാർത്ത തന്നെയാണ്. ദിവസങ്ങൾക്കു മുൻപ് തന്റെ സോഷ്യൽ മീഡിയ പേജിൽ പ്രണയിനിയുടെ തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഞാൻ അങ്ങനെ അവസാനം അവളെ പ്രൊപ്പോസ് ചെയ്തു എന്ന ക്യാപ്ഷനോടെ ഋഷി രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെ ഋഷിയുടെ പ്രണയിനി ആരാണെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഒന്നാകെ ഉയർന്നിരുന്നു. അധികം വൈകാതെ അത് ആരാണെന്ന് വെളിപ്പെടുത്തും എന്നും ഋഷി പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഋഷിയുടെ സുഹൃത്തായ ഐശ്വര്യയുടെ സോഷ്യൽ മീഡിയയിൽ ഋഷിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പ്രത്യക്ഷപ്പെടുകയും ഐശ്വര്യ തന്നെയാണ് ഋഷിയുടെ പ്രണയിനി എന്ന അനുമാനത്തിൽ ആരാധകർ ഒന്നടങ്കം എത്തുകയും ചെയ്തു . ആ സംശയം തെറ്റായില്ലെന്നാണ് പിന്നീട് ഇങ്ങോട്ടുള്ള ഓരോ പോസ്റ്റുകളും വ്യക്തമാക്കിയത്. ഋഷി ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ ഉൾപ്പെടെ ഋഷിയുടെ തന്നെ യൂട്യൂബ് ചാനലിൽ താരം പങ്കുവയ്ക്കുകയും ചെയ്തു.
അലമാര എന്ന ചിത്രത്തിൽ അഭിനയിച്ച ഐശ്വര്യ ഒരു ഡോക്ടർ കൂടിയാണ്. ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ എല്ലാവരുടെയും മുന്നിൽ തുറന്നു പറഞ്ഞിരിക്കുന്നത്. എല്ലാത്തിനും ഋഷിക്ക് കട്ട സപ്പോർട്ട് ആയി ഫാമിലി ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ വിവാഹത്തിന്റെ ഒരുക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹത്തിന് മുന്നോടിയായി ഉപ്പും മുളകും ഫാമിലിയിലെ താരങ്ങളെയെല്ലാം വീട്ടിലെത്തി വിവാഹം ക്ഷണിക്കുന്നതിന്റെ വീഡിയോയും ഋഷി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു.
ഇതിനു പിന്നാലെ ഹൽദിയാഘോഷങ്ങളുടെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് സീസൺ സിക്സിലെ മത്സരാർത്ഥിയായിരുന്ന ഋഷിക്ക് അവിടെനിന്ന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ദൃശ്യം ചിത്രത്തിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹൻസിബ. ഹൽദിയാഘോഷങ്ങളുടെ ഭാഗമായി ഋഷിയുടെ അരികിലേക്ക് ഹൻസിബയും കുടുംബവും എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഋഷി പങ്കുവെച്ചു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.