ഇതാണ് എന്റെ പെണ്ണ്; എന്റെ 6 വർഷത്തെ പ്രണയം, കുടുംബവിളക്കിലെ രോഹിത്തിന്റെ മകൾ ഇനി റിഷിക്ക് സ്വന്തം.!! | Uppum Mulakum Mudiyan Fame Rishi Kumar Proposed Aiswarya Unni

Uppum Mulakum Mudiyan Fame Rishi Kumar Proposed Aiswarya Unni : ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കടന്നുവന്ന താരമാണ് റിഷി. വ്യത്യസ്തമാര്‍ന്ന ഗെറ്റപ്പും നീണ്ട ചുരുണ്ട മുടിയും താരത്തെ മറ്റു താരങ്ങളെക്കാൾ കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്നതിന് കാരണമായി. തലയിൽ ധാരാളം മുടിയുള്ള റിഷിയുടെ ആ കഥാപാത്രത്തിന്റെ പേരും മുടിയൻ എന്ന് തന്നെ ആയിരുന്നു. റിഷി എന്ന പേരിനെക്കാളും ഉപരിയായി മുടിയൻ എന്ന പേരിലാണ് താരത്തിന്റെ ആരാധകരും പ്രേക്ഷകരും വിളിച്ചിരുന്നത്.

മികച്ച ഡാൻസർ കൂടിയായ താരം തന്റെ വ്യത്യസ്തമാർന്ന പ്രകടനത്തിലൂടെ ആരാധകരെ സമ്പാദിച്ചു. കൂടാതെ മലയാളം ബിഗ് ബോസ് സീസൺ സിക്സിൽ പങ്കെടുത്ത വളരെ ചുരുക്കം റിയൽ മത്സരാർത്ഥി എന്ന വിളിപ്പേര് സ്വന്തമാക്കുന്നതിനും താരത്തിന് സാധിച്ചു. താരത്തിന്റെ പ്രകടനവും അൻസിബയും ആയുള്ള സൗഹൃദവും എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ആരാധകരും സുഹൃത്തുക്കളും ഒരുപോലെ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രണയിനിയെ പ്രൊപ്പോസ് ചെയ്തതായി ആരാധകരെ അറിയിച്ചിരുന്നു. ചിത്ര പങ്കുവെച്ച് അവരുടെ നിരവധി ആരാധകർ ചോദ്യങ്ങളുമായി എത്തിയിരുന്നു. ഇപ്പോൾ അതിന് തുടർച്ചയായി റിഷി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ കാമുകിയെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുകയാണ് റിഷി.

തന്റെ അമ്മയുടെ സമ്മതത്തോടെ പ്രൊപ്പോസ് ചെയ്യാൻ പോകുകയാണ് റിഷി. തന്റെ സുഹൃത്തായ ഐശ്വര്യ ഉണ്ണിയെയാണ് താരം പ്രൊപ്പോസ് ചെയ്തത്. വളരെ രസകരമായി പ്രൊപ്പോസ് ചെയ്യാൻ റിങ് പർച്ചേഴ്സ് ചെയ്യുകയാണ് റിഷി. ആറ് വർഷത്തോളമായി ഇരുവരും പ്രണയത്തിൽ ആണെന്ന് ആരാധകരെ അറിയിക്കുകയാണ്. തന്റെ പ്രൊപോസൽ അതി മനോഹരമായി ഒരുക്കിയിരിക്കുകയാണ്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Aiswarya UnniRishi KumarUppum MulakumUppum Mulakum MudiyanUppum Mulakum Mudiyan Fame Rishi Kumar Proposed Aiswarya Unni